വടക്കാഞ്ചേരി: വിസ്തൃതമായ പ്രകൃതി സൗന്ദര്യവും അമൂല്യ ചരിത്ര ശേഷിപ്പുകളും ചേർന്നൊരുക്കിയ പ്രൗഢിക്കൊപ്പം ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്ക് 45.25 ലക്ഷം രൂപ കൂടി ചെലവഴിച്ചപ്പോൾ ചെപ്പാറയുടെ പകിട്ട് ഇരട്ടിച്ചു.
മുകളിലേക്ക് പിടിച്ച് കയറാനുള്ള കൈപ്പിടി, തണലിടങ്ങളിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ, മുനിയറയെ സംരക്ഷിച്ചു കൊണ്ടുള്ള വലയം, വൈദ്യുത വിളക്കുകൾ, ഭിന്ന സൗഹൃദ ടോയിലറ്റ് തുടങ്ങിയ നവീകരണങ്ങളാണ് സഞ്ചാരികളെ കാത്ത് ചെപ്പാറ റോക്ക് ഗാർഡനിൽ ഒരുക്കിയിട്ടുള്ളത്.
വിനോദ സഞ്ചാര വകുപ്പ് നിർമിച്ച ചെപ്പാറ റോക്ക് ഗാർഡെൻറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുനിൽകുമാർ, വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.വി. സുനിൽകുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രാധാകൃഷ്ണപിള്ള, ഡി.ടി.പി.സി സെക്രട്ടറി ഡോ. എ. കവിത എന്നിവർ പങ്കെടുത്തു.
പാറകളാൽ ചുറ്റപ്പെട്ട ഒരു ചെറിയ തടാകം, പാറകളിൽനിന്ന് നോക്കിയാൽ തടസ്സമില്ലാത്ത ദൂരക്കാഴ്ച, മുനിയറകൾ തുടങ്ങിയവയാണ് ചെപ്പാറയുടെ മുഖ്യ ആകർഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.