ആ​ക്ഷ​ന്‍ ഫൈ്ള​റ്റ് എ​യ്റോ​ബാ​റ്റി​ക്

ആവേശകരം വൈമാനിക പ്രകടനം

ആ​കാ​ശ​ത്തി​ര​ക്കു​ക​ള്‍ അ​നു​ഭ​വി​ക്കാ​നും മ​നോ​ഹ​ര ആ​കാ​ശ കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​നും മോ​ഹി​ക്കു​ന്ന​വ​രു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ലെ ആ​ക്ഷ​ന്‍ ഫൈ്ള​റ്റ് എ​യ്റോ​ബാ​റ്റി​ക് അ​വ​സ​ര​മൊ​രു​ക്കും. വി​ദ​ഗ്ധ പൈ​ല​റ്റു​മാ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ നൂ​ത​ന വി​മാ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത​മാ​യ സാ​ഹ​സി​ക യാ​ത്ര​യാ​ണ് ആ​ക്ഷ​ന്‍ ഫൈ്ള​റ്റ് എ​യ്റോ​ബാ​റ്റി​ക് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ആ​കാ​ശ​കു​തി​പ്പി​ല്‍ റാ​സ​ല്‍ഖൈ​മ​യു​ടെ ഭൂ​പ്ര​കൃ​തി​യു​ടെ 360 ഡി​ഗ്രി പ​നോ​ര​മി​ക് കാ​ഴ്ച്ച സാ​ധ്യ​മാ​കു​മെ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. ബീ​ച്ചു​ക​ള്‍, പ​ര്‍വ്വ​ത​നി​ര​ക​ള്‍, മ​രു​ഭൂ​മി, മ​ണ​ല്‍ക്കൂ​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മ​രു​ഭൂ​മി​യൂ​ടെ അ​സാ​ധാ​ര​ണ ആ​ക​ര്‍ഷ​ണാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​കും ആ​കാ​ശ​യാ​ത്ര.

പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യി​ലും സു​ര​ക്ഷ​യി​ലും വി​ട്ടു​വീ​ഴ്ച്ച​യി​ല്ലാ​ത്ത രൂ​പ​ക​ല്‍പ്പ​ന​യാ​ണ് എ​യ​റോ​ബാ​റ്റി​ക് സാ​ഹ​സി​ക യാ​ത്ര​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത. ഫൈ്ള​റ്റ് സ്യൂ​ട്ട്, ഹെ​ല്‍മ​റ്റ് തു​ട​ങ്ങി​യ​വ ന​ല്‍കി പൈ​ല​റ്റി​ന്‍റെ നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യാ​ണ് വി​മാ​ന​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കു​ക. സാ​ഹ​സി​ക വൈ​മാ​നി​ക പ്ര​ക​ട​ന​ത്തി​ന് നി​കു​തി​യു​ള്‍പ്പെ​ടെ 2399 ദി​ര്‍ഹ​മാ​ണ് നി​ര​ക്ക്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ വി​ട്ടു​വി​ഴ്ച്ച​യി​ല്ലെ​ന്ന​തും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പൈ​ല​റ്റു​മാ​രു​ടെ മേ​ല്‍നോ​ട്ട​വും വൈ​മാ​നി​ക പ്ര​ക​ട​ന​ത്തി​നെ​ത്തു​ന്ന​വ​ര്‍ക്ക് ധൈ​ര്യം ന​ല്‍കു​ന്ന​താ​ണ്. ത്രി​ല്ല​ടി​പ്പി​ക്കു​ന്ന ആ​കാ​ശ​യാ​ത്ര​യു​ടെ നി​മി​ഷ​ങ്ങ​ളെ​ല്ലാം ഇ​ന്‍ഫൈ്ള​റ്റ് കാ​മ​റ റൊ​ക്കോ​ര്‍ഡി​ങ്​ സി​സ്റ്റ​ത്തി​ല്‍ ക്യാ​പ്ച്ച​ര്‍ ചെ​യ്യും. ഇ​ത് ലാ​ന്‍ഡി​ങ്​ ക​ഴി​ഞ്ഞ ഉ​ട​ന്‍ ഇ​മെ​യി​ല്‍ ലി​ങ്ക് വ​ഴി ആ​ക്സ​സി​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത് അ​വി​സ്മ​ര​ണീ​യ​മാ​യ ആ​കാ​ശ നി​മി​ഷ​ങ്ങ​ള്‍ യാ​ത്രി​ക​ര്‍ക്ക് മാ​യാ​ത്ത ഓ​ര്‍മ​ക​ളാ​കും. 

Tags:    
News Summary - Exciting aerial performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.