മാഞ്ചസ്​റ്റർ സിറ്റി താരം ഡേവിഡ്​ സിൽവ 'ചതിച്ചെന്ന്​' ലാസിയോ

മഡ്രിഡ്​: മാഞ്ചസ്​റ്റർ സിറ്റി താരം ഡേവിഡ്​ ​സിൽവ തങ്ങളെ 'ചതിച്ചെന്ന്​' ലാസിയോ മാനേജ്​മെൻറ്​. സിറ്റി വിടുന്ന താരം ലാസിയോയിലേക്ക്​ എത്താമെന്ന്​ ഉറപ്പ്​ തന്നിരുന്നതായും, എന്നാൽ വാക്കുപാലിക്കാതെയാണ്​ സ്​പാനിഷ്​ ലീഗിലേക്ക്​ പോയതെന്നും ക്ലബ്​ ഡയരക്​ടർ പ്രതികരിച്ചു.

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്​റ്റർ സിറ്റി ജഴ്​സിയിൽ കളിച്ച താരം ക്ലബിനോട്​ ഈ സീസണോടെ വിടപറഞ്ഞിരുന്നു. ഇതോടെ ലാസിയോ ഈ 34 കാരനു പിന്നിലുണ്ടായിരുന്നു. ഏറെക്കുറെ ഇറ്റാലിയൻ ലീഗിലേക്ക്​ താരമെത്തുമെന്നും വാർത്ത വന്നു. എന്നാൽ, അപ്രതീക്ഷിതമായി സിൽവ സ്​പാനിഷ്​ ലീഗിലെ റിയൽ സോസിഡാഡുമായി കരാറിലെത്തി. ഇതാണ്​ ലാസിയോയെ ചൊടിപ്പിച്ചത്​​. രണ്ടു വർഷത്തേക്കാണ്​ താരം സോസിഡാഡിനൊപ്പം പന്തു തട്ടുക.


ഡേവിഡ്​ സിൽവയുടെ പിതാവ്​ ഫെർണാഡോ സിൽവ, മകന്​ ഇറ്റലിയിൽ കളിക്കാനാണ്​ താൽപര്യമെന്നും നേരത്തെ പ്രതികരിച്ചിരുന്നു. ഫുട്​ബാളിൽ ഡേവിഡ്​ സിൽവ ഒരു മഹാനാണെന്നും എന്നാൽ ഒരു വ്യക്​തി എന്ന നിലക്ക്​ ഒരു മഹത്വവും അയാൾക്കില്ലെന്നുമാണ്​ ലാസിയോ ഡയരക്​ടർ ഇഗ്​ലി ടെയർ പ്രതികരിച്ചത്​.


സോസിഡാഡിൽ കരാറടിസ്​ഥാനത്തിൽ കളിച്ചിരുന്ന, റയൽ മഡ്രിഡ്​ താരം മാർട്ടിൻ ഒഡിഗാർഡി​െൻറ ജ​ഴ്​സി നമ്പറായ 21 സിൽവക്കായി ഒഴിച്ചിട്ടിരിക്കുകയാണ്​. ഇക്കഴിഞ്ഞ സീസണിൽ ആറാം സ്​ഥാനത്ത്​​ നിലയുറപ്പിച്ച റിയൽ സോസിഡാഡിനെ ആദ്യ നാലിലെത്തിക്കുകയെന്നതാവും താരത്തി​െൻറ പ്രഥമ ദൗത്യം. 




 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.