ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനായി ഇലവീഴാപ്പൂഞ്ചിറ

കാ​ഞ്ഞാ​ർ: ഇ​ഷ്ട​ലൊ​ക്കേ​ഷ​നാ​യ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 3200 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണി​ത്. പ്ര​കൃ​തി​സൗ​ന്ദ​ര്യം​കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഏ​ത് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തോ​ടും കി​ട​പി​ടി​ക്കു​മെ​ങ്കി​ലും കാ​ര്യ​മാ​യി ജ​ന​ശ്ര​ദ്ധ​യി​ല്‍ വ​ന്നി​ട്ടി​ല്ലാ​ത്ത ഈ ​വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി​ട്ടാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

മ​ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ ഇ​ല​ക​ള്‍ വീ​ഴാ​റി​ല്ല. അ​തി​നാ​ലാ​ണ്​ ഈ ​പേ​ര് ല​ഭി​ച്ച​ത്. താ​ഴ്‌​വ​ര​യി​ലെ ത​ടാ​ക​ത്തി​ലും ഇ​ല​ക​ള്‍ വീ​ഴാ​റി​ല്ല. എ​പ്പോ​ഴും നൂ​ലു​പെ​യ്യു​ന്ന​ത് പോ​ലെ മ​ഴ​പെ​യ്തു നി​ല്‍ക്കു​ന്ന പൂ​ഞ്ചി​റ​യു​ടെ താ​ഴ്‌​വ​ര​യെ കു​ട​യ​ത്തൂ​ര്‍മ​ല, തോ​ണി​പ്പാ​റ, മാ​ങ്കു​ന്ന് എ​ന്നീ മ​ല​ക​ള്‍ ചു​റ്റി​നി​ല്‍ക്കു​ന്നു.

ഏ​റെ പ​രി​ചി​ത​മ​ല്ലാ​യി​രു​ന്ന പൂ​ഞ്ചി​റ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്​ സൗ​ബി​ൻ നാ​യ​ക​നാ​യ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ്. തൊ​ടു​പു​ഴ​യി​ല്‍നി​ന്ന് മു​ട്ടം-​മേ​ലു​കാ​വ് വ​ഴി 20 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്താ​ല്‍ ഇ​വി​ടെ​യെ​ത്താം. കൂ​ടാ​തെ കാ​ഞ്ഞാ​റി​ൽ​നി​ന്ന്​ കൂ​വ​പ്പ​ള്ളി-​ച​ക്കി​ക്കാ​വ് വ​ഴി ഒ​മ്പ​തു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചും ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ൽ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യും. ഇ​വി​ടെ​നി​ന്ന്​ നോ​ക്കി​യാ​ൽ ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ള​മ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും കാ​ണാം.

കോ​ട്ട​യം-​ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യെ സം​ര​ക്ഷി​ക്കാ​നും പ​രി​പോ​ഷി​പ്പി​ക്കാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഗ​താ​ഗ​ത യോ​ഗ്യ​മാ​യ റോ​ഡ് ഒ​രു​ക്കി​യാ​ൽ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യും. റോ​ഡ് ത​ക​ർ​ന്ന് കി​ട​ന്നി​ട്ടും ഓ​ഫ് റോ​ഡ് സ​വാ​രി ന​ട​ത്തി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ പൂ​ഞ്ചി​റ ക​ണ്ട് മ​ട​ങ്ങു​ന്നു​ണ്ട്.

ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​ക്കു​ള്ള റോ​ഡി​ൽ 1.5 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന​ത്. 11 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള കാ​ഞ്ഞാ​ർ-​കൂ​വ​പ്പ​ള്ളി-​ച​ക്കി​ക്കാ​വ്- ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ-​മേ​ലു​കാ​വ് റോ​ഡി​ന്റെ അ​ഞ്ച​ര​കി​ലോ​മീ​റ്റ​ർ ഏ​റെ​ക്കാ​ല​മാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ മാ​ണി സി. ​കാ​പ്പ​ൻ എം.​എ​ൽ.​എ ഇ​ട​പെ​ട്ട് കോ​ട്ട​യം ജി​ല്ല അ​തി​ർ​ത്തി​യി​ൽ വ​രു​ന്ന റോ​ഡ് ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്ത്​ ന​വീ​ക​രി​ച്ചു. റോ​ഡ്​ ന​ന്നാ​യ​തോ​ടെ കൂ​ടു​ത​ൽ പേ​ർ എ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി ജി​ല്ല​യു​ടെ ഭാ​ഗ​മാ​യ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​ക്കു​ള്ള 1.5 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി ഗ​താ​ഗ​തം ഏ​റെ ദു​ഷ്ക​ര​മാ​ണ്. ഈ ​പ്ര​ദേ​ശ​ത്തി​ന്റെ ടാ​റി​ങ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ൽ ജി​ല്ല​യി​ൽ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യും ക​ണ്ട്​ മ​ട​ങ്ങാ​നാ​കും.

Tags:    
News Summary - Ilavizhapoonchira is a favorite location for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.