കരിങ്കല്ലത്താണി: താഴേക്കോട് പഞ്ചായത്തിലെ അമ്മിനിക്കാടൻ മലയിൽ സ്ഥിതിചെയ്യുന്ന കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം വികസന പദ്ധതി ആവിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോഫിയ ടീച്ചറുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.
സന്ദർശകരെ ആകർഷിക്കാൻ റോപ്പ് വേ, കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദന സാധ്യത, വാച്ച് ടവർ പുനർനിർമാണം, നടപ്പാത നവീകരണം എന്നിവ പരിഗണിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശം ആണെങ്കിൽകൂടി കാര്യമായ വികസന പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടില്ല. പ്രത്യേക കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ മലപ്പുറം ജില്ലയിലെ മിനി ഊട്ടിയായാണ് ഇവിടം അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മല ബ്രിട്ടീഷുകാരുടെ കാലത്ത് പ്രധാന സിഗ്നല്‍ പോയൻറായിരുന്നു.
സര്‍വേക്കായി അവര്‍ കൊടികുത്തിയതോടെയാണ് കൊടികുത്തിമല എന്നറിയപ്പെടാന്‍ തുടങ്ങിയത്. മഴക്കാലമാണ് മല സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.
പ്രകൃതിസൗന്ദര്യത്തിെൻറ കുളിര്‍മ പകരുന്ന മലയിലേക്ക് മഴയെ വകവെക്കാതെയും ആളുകളെത്തുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൊയ്ദു പിലാക്കൽ, പഞ്ചായത്ത് അംഗം പൊന്നേത്ത് സാജി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.