ദുബൈയുടെ മറ്റൊരു മുഖമാണ് ക്രീക്ക് ഹാർബർ. നഗരത്തിരക്കുകളിൽ നിന്ന് ഉൾവലിയാതെ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ എത്തുന്ന സ്ഥലമാണിത്. നഗരത്തിന്റെ തിരക്കിനൊപ്പം വിനോദവും വിശ്രമവുമെല്ലാം ക്രീക്ക് ഹാർബർ സമ്മാനിക്കും. ഇപ്പോൾ ഇവിടെയെത്തുന്നവർക്ക് പുതുകാഴ്ചകളൊരുക്കുകയാണ് ഇവിടെയുള്ള നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത ഈ കേന്ദ്രത്തിലേക്ക് ദിവസവും നൂറുകണക്കിനാളുകളാണ് എത്തുന്നത്. ദുബൈയുടെ പുലരിയും സായം സന്ധ്യയുമെല്ലാം ഇവിടെ നിന്ന് ആസ്വദിക്കാൻ കഴിയും.നടപ്പാലം പോലെയാണ് വ്യൂപോയിന്റ് ഒരുക്കിയിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 11.65മീറ്റർ ഉയരത്തിലാണ് നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ മിക്ക ഭാഗങ്ങളുടെയും കാഴ്ച ഇവിടെ നിന്ന് ആസ്വദിക്കാനാവും.
കടൽകാറ്റ് ആസ്വദിച്ച് ബുർജ് ഖലീഫയടക്കം സ്ഥിതി ചെയ്യുന്ന ഡൗൺടൗൺ ദുബൈയും അഡ്രസ് ഗ്രാൻഡ് ട്വിൻ ടവറുകളും തടസമില്ലാതെ കാണാൻ ഇവിടെ നിന്ന് സാധിക്കും. 70മീറ്റർ നീത്തിലാണ് നടപ്പാത നിർമിച്ചിട്ടുള്ളത്. ക്രീക്ക് പ്രദേശത്ത് ഏറ്റവും കൂടുതൽ പേരെത്തുന്ന നടപ്പാതകളിലൊന്നിന്റെ അവസാനത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റീൽ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷിതമായ രീതിയിൽ ഒത്തുകൂടാനും കാഴ്ചകൾ ആസ്വദിക്കാനുമുള്ള ഇടമെന്ന നിലയിലാണ്ഇെതിനെ രൂപപ്പെടുത്തിയത്. വീഡിയോകളും ചിത്രങ്ങളും പകർത്തുന്നതിനും ഇവിടെ പ്രത്യേക നിയന്ത്രണങ്ങളില്ല.
ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്ക് യോജിച്ച ഇടമെന്ന നിലയിൽ യുവാക്കൾക്കളെയും മറ്റും ആകർഷിക്കുന്നുണ്ട്. താമസക്കാർക്കും സന്ദർശകർക്കുമെല്ലാം ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. ദുബൈയിൽ ഒരു വിനോദ കേന്ദ്രം കൂടി തുറന്നതിന്റെ സന്തോഷത്തിലാണ് ദിവസവും സന്ദർശകർ ഇവിടേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.