പത്തനാപുരം: സന്ദര്‍ശകരുടെ മനംകവര്‍ന്ന് അഞ്ചുമല പാറയില്‍ തിരക്കേറുന്നു. പത്തനംതിട്ട, കൊല്ലം ജില്ല അതിർത്തിയിലെ ഏനാദിമംഗലം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന അഞ്ചുമല പാറയില്‍ ഒഴിവുസമയങ്ങളിലും സായാഹ്നങ്ങളിലും നിരവധി പേരാണ് എത്തുന്നത്.
പത്തനാപുരം, അടൂര്‍ തുടങ്ങിയ ടൗണുകളും സമീപത്തെ പ്രദേശങ്ങളും അടക്കം ഈ പാറയുടെ മുകളില്‍ നിന്നാല്‍ കാണാം. ലോക്ഡൗണ്‍ സമയം മുതലാണ് ഇവിടേക്ക് ആളുകള്‍ എത്തിത്തുടങ്ങിയത്. അതിരാവിലെ എത്തുന്നവര്‍ക്ക് കോടമഞ്ഞിെൻറ മനോഹാരിതയും ആസ്വദിക്കാം.
ചുറ്റും മലകളും വനമേഖലയും വിദൂരതയില്‍ പശ്ചിമഘട്ടമലനിരകളും ദൃശ്യമാണ്. വേനൽക്കാലത്തുപോലും വറ്റാത്ത ഒരു കുളവും പാറയുടെ മുകളിലുണ്ട്. ഇത് സഞ്ചാരികൾക്ക് ഒരു കൗതുകക്കാഴ്ചയാണ്. ഇളമണ്ണൂരിൽനിന്ന് കുന്നിട കുറുമ്പകര റോഡിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചുമലപ്പാറയിൽ എത്താം.
ഏനാത്ത് - പത്തനാപുരം പാതയില്‍ കടുവത്തോടുനിന്ന് രണ്ടര കിലോമീറ്റർ മാത്രമാണ് ദൂരം. സന്ദര്‍ശകരുടെ എണ്ണം വർധിക്കുന്നതിനാല്‍ നിയമപാലകരുടെ സേവനം കൂടി വേണമെന്ന് പ്രദേശവാസികള്‍ പറയുന്നു. സുരക്ഷസംവിധാനങ്ങളും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.