(Image: IANS)

വിനോദ സഞ്ചാരികളെ കൊതിപ്പിക്കുന്ന രാജ്ഗിർ ഗ്ലാസ്​ സ്​കൈവാക്ക്; ബിഹാറിലെ 'നാച്വറൽ സഫാരിക്ക്'​ കാത്തിരുന്നോളൂ

പട്​ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറി​െൻറ സ്വപ്​ന പദ്ധതിയായ 'നാച്വർ സഫാരി'യുടെ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കാനായി ശനിയാഴ്​ച്ച അദ്ദേഹം പദ്ധതി പ്രദേശമായ രാജ്ഗീർ സന്ദർശിച്ചത്​ വാർത്തയായിരുന്നു. പിന്നാലെ അവിടെയുള്ള ഗ്ലാസ്​ സ്​കൈവാക്ക്​​ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി​. സ്​കൈവാക്കിൽ കയറി അവിടെ നിന്നും പ്രകൃതി സമ്മാനിക്കുന്ന നയനമനോഹരമായ കാഴ്​ച്ചകാണുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 

85 അടി നീളമുള്ള ഗ്ലാസ് സ്കൈവാക്ക് പാലം അടുത്ത വർഷം മാർച്ചിൽ നളന്ദ ജില്ലയിൽ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ്​ പാലത്തി​െൻറയും പാലത്തിൽ നിന്നുള്ള കാഴ്​ച്ചയുടെയും ചിത്രങ്ങൾ പുറത്തുവരുന്നത്​. റോപ്‌വേകളിലൂടെയും സാഹസിക വിനോദങ്ങളിലൂടെയും ആഭ്യന്തര, അന്തർദേശീയ വിനോദ സഞ്ചാരികളെ നാച്വർ സഫാരിയിലേക്ക്​ ആകർഷിക്കാനാണ്​ സംസ്ഥാനം ലക്ഷ്യമിടുന്നത്​. എല്ലാ പ്രായത്തിലുമുള്ള ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രകൃതി സഫാരിയുടെ ഏറ്റവും പ്രാധാന്യമേറിയ ഭാഗമാണ് ഗ്ലാസ്​ സ്​കൈവാക്ക്​ ബ്രിഡ്​ജ്​.

അഞ്ച് കുന്നുകൾക്കിടയിലാണ് രാജ്ഗീറിലെ പുതിയ സ്കൈവാക്ക് പാലം. പ്രദേശത്തി​െൻറ ഗംഭീരമായ കാഴ്ച അവിടെ വെച്ച്​ ആസ്വദിക്കാം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പാലത്തിന്​ മുകളിൽ നിന്ന്​ കാഴ്​ച്ച കാണുന്നു. (Image: IANS)


ഗ്ലാസ് സ്കൈവാക്ക് പാലം പാലം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ത്രില്ലിങ്​ അനുഭവം സമ്മാനിക്കാനായി എയർ സൈക്ലിംഗ് പോലുള്ള സാഹസിക വിനോദങ്ങളും അധികൃതർ വാഗ്ദാനം ചെയ്യുന്നുണ്ട്​. (Image: IANS)


റോപ്പ് വേയിൽ 16 ഗ്ലാസ് ക്യാബിനുകൾ ഉണ്ടാകും, ഓരോ ക്യാബിനിലും എട്ട് വിനോദ സഞ്ചാരികൾക്കായിരിക്കും കയറാൻ സാധിക്കുക. വിനോദ സഞ്ചാരികൾക്ക്​ മേഖലയിലെ മനോഹരമായ വനങ്ങളിലൂടെയും സഫാരി നടത്താം. (Image: IANS)


രാജ്യത്തെ രണ്ടാമത്തെ ഫിനിഷ്ഡ് സ്കൈവാക്ക് ഗ്ലാസ് ബ്രിഡ്ജാണ് രാജ്ഗീർ പാലം. സിക്കിമിലെ ഹിമാലയത്തിനിടയിലാണ് പെല്ലിംഗിൽ ആദ്യത്തെ സ്കൈവാക്ക് പാലം വികസിപ്പിച്ചത്. (Image: IANS)


ഹിന്ദു, ബുദ്ധ, ജൈന പാരമ്പര്യങ്ങളുടെ ചരിത്ര സ്മാരകങ്ങളുള്ള നളന്ദ ജില്ലയിലെ രാജ്ഗീർ ഒരു അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാണ്. ഗ്ലാസ് ബ്രിഡ്ജും പ്രകൃതി സഫാരിയും വരുന്നതോടെ ഇവിടം കൂടുതൽ സന്ദർശകരെ ആകർഷിക്കും. (Image: IANS)


Tags:    
News Summary - Bihars first glass skywalk bridge in Rajgir to offer great view

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.