ചുനയമാക്കല്‍ വെള്ളച്ചാട്ടം

സഞ്ചാരികളെ മാടിവിളിച്ച് ചുനയമാക്കല്‍ വെള്ളച്ചാട്ടം

അടിമാലി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ചുനയംമാക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പാറക്കെട്ടുകള്‍ക്കിടയിലേക്ക് പരന്നൊഴുകി വീഴുന്ന വെള്ളച്ചാട്ടത്തിന് വാക്കുകള്‍ക്ക്​ അതീതമായ ഭംഗിയുണ്ട്. വെള്ളച്ചാട്ടത്തി​െൻറ ആകര്‍ഷണീയത കേട്ടറിഞ്ഞ് സഞ്ചാരികള്‍ ഇവിടേക്കെത്തുന്നുണ്ട്.

വെള്ളത്തൂവലില്‍ നിന്നും കുഞ്ചിത്തണ്ണിയില്‍ നിന്നും ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിലേക്കെത്താം. ജീപ്പിലുള്ള യാത്രയാണ് അഭികാമ്യം. വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്തി മനസ്സ് ​നിറഞ്ഞാണ് സഞ്ചാരികളുടെ മടക്കം. ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും വെള്ളച്ചാട്ടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം സമീപവാസികള്‍ മുമ്പോട്ടു​െവക്കുന്നുണ്ട്.

വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളും ചെറുമരങ്ങളുമൊക്കെ കാഴ്​ചക്ക്​ കൂടുതല്‍ ഭംഗി നല്‍കുന്നതാണ്.

Tags:    
News Summary - Chunayamackal Falls is a tourist attraction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.