courtesy: Kerala tourism

കോവിഡ് കാലത്തെ മാതൃകാപരമായ പ്രവര്‍ത്തനം: കേരള ടൂറിസത്തിന്​ വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ലണ്ടൻ അവാര്‍ഡ്

തിരുവനന്തപുരം: കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച​െവച്ചതിന് കേരള ടൂറിസത്തി​െൻറ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ലണ്ട​െൻറ ഹൈലി കമന്‍ഡഡ് അവാര്‍ഡ്. മീനിംഗ് ഫുള്‍ കണക്ഷന്‍സ് എന്ന കാറ്റഗറിയിലാണ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ അംഗീകാരം നേടിയത്.

ലോക്ഡൗണ്‍ കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാനത്തെ മിഷ​െൻറ യൂനിറ്റുകളുമായി ചേര്‍ന്ന് അവതരിപ്പിച്ച വര്‍ക്ക് അറ്റ് ഹോം വിഡിയോകള്‍, സ്​റ്റോറി ടെല്ലിംഗ് ഓഡിയോ, വിഡിയോ സിരീസ് എന്ന അതിനൂതന പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. സുരക്ഷിതരായി വീട്ടില്‍ കഴിയാനും എന്നാല്‍, നിരാശരായി ഇരിക്കാതെ കോവിഡ് പ്രതിരോധത്തിന് മാർഗങ്ങള്‍ സ്വീകരിച്ച് സ്വന്തം തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംരഭകരോടും കോവിഡ് മാറിയാലുടന്‍ തങ്ങളുടെ തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കേരളത്തിലേക്കും തങ്ങളുടെ വീടുകളിലേക്കും എത്താന്‍ വിനോദ സഞ്ചാരികളോടും അഭ്യര്‍ത്ഥിച്ച് ചെയ്​തവയായിരുന്നു വര്‍ക്ക് അറ്റ് ഹോം വീഡിയോകള്‍.

സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകഴുകി സ്വന്തം തൊഴില്‍ ചെയ്ത് അവ വിഡിയോ ഡോക്യുമെൻറാക്കി അവതരിപ്പിക്കുകയായിരുന്നു യൂനിറ്റ് അംഗങ്ങള്‍. തുടര്‍ന്ന് ഓരോരുത്തരുടെയും പ്രദേശത്തെകുറിച്ചുള്ള സ്​റ്റോറി ടെല്ലിംഗ് ഓഡിയോകള്‍, അതിനുശേഷം ഓരോ നാടിനെയും അവിടത്തെ ഉത്സവങ്ങളെയും കുറിച്ചുള്ള സ്​റ്റോറി ടെല്ലിംഗ് വിഡിയോകള്‍, അതിനുശേഷം മിഷനിലെ കലാപ്രവര്‍ത്തകരുടെ സോപാന സംഗീതം, ഇടക്ക വാദനം, കളംപാട്ട്, അവക്കുശേഷം വിവിധ ഉല്‍പ്പന്നങ്ങള്‍ നിർമിക്കുന്ന പരിശീലന വിഡിയോകള്‍ എന്നിങ്ങനെ 1048 ഓഡിയോ^വിഡിയോ ശേഖരമാണ്​ ഇതി​െൻറ ഭാഗമായി തയാറാക്കിയത്.

മുഴുവന്‍ വിഡിയോകളും മിഷനിലെ യൂനിറ്റ് അംഗങ്ങള്‍ സ്വയം നിർമിച്ചതും എഡിറ്റ് ചെയ്തവയും ആയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇവ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത്. ലോക ഫോക്​ലോര്‍ ദിനത്തില്‍ ഫോക്കത്തോണ്‍ എന്ന പരിപാടിയില്‍ ഒന്നര മണിക്കൂര്‍ ഇവ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തു.

മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ടൂറിസം മേഖലയിലെ സംരഭകര്‍ക്കും ടൂറിസ്​റ്റുകള്‍ക്കും ആത്മവിശ്വാസം പകര്‍ന്ന ലോകത്തെ ഏറ്റവും ജനകീയമായ ഇടപെടലാണിതെന്ന് അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടു. ഒരേ മനസ്സോടെ പ്രവര്‍ത്തിച്ച് ഏത് പ്രതിസന്ധിയെയും മറികടക്കാനാകുമെന്ന സന്ദേശമാണ് ഈ മുന്നേറ്റം നല്‍കുന്നതെന്ന് അവാര്‍ഡ് ജൂറി കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ ടൂറിസം മേഖലയിലെ നവീന ആശയങ്ങള്‍ പങ്കു​െവക്കുന്നതിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലും ചാലക ശക്തിയായി മാറുകയാണെന്ന് ഈ അവാര്‍ഡ് തെളിയിക്കുന്നതായി സംസ്​ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Exemplary work during the covid era: World Travel Mart London Award for Kerala Tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.