ഇവിടെ ബസിൽ സഞ്ചരിച്ചാൽ അധികൃതർ കൈനിറയെ സമ്മാനവുമായെത്തും

തിങ്കളാഴ്​ച തെലങ്കാന സ്​റ്റേറ്റ്​ റോഡ്​ ട്രാൻസ്​പോർട്ട്​ കോർപറേഷൻ ബസിൽ സഞ്ചരിച്ച പലരും അപ്രതീക്ഷിത സമ്മാനം ലഭിച്ചതി​െൻറ സ​ന്തോഷത്തിലായിരുന്നു. കോവിഡ്​ കാരണം നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ചപ്പോൾ യാത്രക്കാരെ തിരിച്ചുകൊണ്ടുവരാനാണ്​ സർപ്രൈസ്​ ഗിഫ്​റ്റുകളുമായി അധികൃതരെത്തിയത്​. ടി.എസ്​.ആർ.ടി.സിയുടെ നാൽഗോണ്ട റീജിയനാണ്​ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവന്നത്​.

എല്ലാ തിങ്കളാഴ്​ചയുമാണ്​ സമ്മാനം നൽകുക. ഓരോ ആഴ്​ചയും വ്യത്യസ്​ത റൂട്ടുകളിലായിരിക്കും പദ്ധതി. നവംബർ പകുതിയോടെയാണ്​ ഇവിടെ സർവിസുകൾ ആരംഭിച്ചത്. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ ഓരോ സർവിസും. എല്ലാ റൂട്ടിലും സർവിസ്​ പുനരാരംഭിച്ചിട്ടുണ്ട്​.

യാത്രക്കിടെ പകുതിക്ക്​ വെച്ചാണ്​ ടിക്കറ്റ്​ കളക്​റ്റർമാരുടെ വേഷത്തിൽ ഉദ്യോഗസ്​ഥർ എത്തിയത്​. ഇതോടെ പലരും അമ്പരന്നു. എന്നാൽ, സമ്മാന പദ്ധതി പ്രഖ്യാപിച്ചപ്പോഴത്​ സന്തോഷത്തിലേക്ക്​ വഴിമാറുകയായിരുന്നു. എല്ലാവരുടെയും ടിക്കറ്റുകൾ​ വാങ്ങി അതിൽനിന്ന്​ നറുക്കെടുത്താണ്​​ രണ്ടുപേരെ വിജയികളായി തെരഞ്ഞെടുത്തത്​. സാനിറ്റൈസറുകൾ, മാസ്​ക്ക്​, പേന എന്നിവയാണ്​ സമ്മാനമായി നൽകിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.