കർണാടകയുടെ സഹ്യാദ്രി എന്നറിയപ്പെടുന്ന ഗഡക് ജില്ലയിലെ കപ്പടഗുഡ്ഡ മല നിരകളുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പ് പദ്ധതി. ബന്ദിപ്പൂർ,നാഗരഹോളെ,ഡണ്ടേലി ഉദ്യാനങ്ങൾക്ക് സമാനം വികസനത്തിനുതകുന്ന സസ്യ-മൃഗ-പക്ഷി സമ്പത്തും വശ്യമനോഹാരിതയുമാണ് 32346 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഈ വന്യജീവി സങ്കേത സാധ്യതകൾ.
പരിസ്ഥിതി ഭംഗമില്ലാതെ വനത്തിൽ പണിയുന്ന പ്രകൃതി സൗഹൃദ ഹോട്ടലുകൾ അടുത്ത ജൂണിൽ പൂർത്തിയാവും. മഹാലിംഗപുർ മേഖലയിലാണ് രണ്ട് കിടപ്പ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള പാർപ്പിടങ്ങൾ ഒരുക്കുന്നത്.പണം കൊടുത്ത് വാഹനങ്ങൾ നിറുത്തിയിടാൻ ഇടങ്ങൾ,ദൃശ്യ വശ്യത ഒരിടത്ത് നിന്നാസ്വദിക്കാനുള്ള കേന്ദ്രം, സാഹസിക സഞ്ചാരികൾക്കും മൃഗസവാരിക്കും സംവിധാനങ്ങൾ എന്നിവർക്കൊപ്പം വിനോദ സജ്ജീകരണങ്ങളും ഒരുങ്ങുന്നു.
വന്യജീവി ഫോട്ടോഗ്രാഫി ഗാലറിയും ലക്ഷ്യമിടുന്നുണ്ടെങ്കിലും അനുവദിച്ച ഫണ്ടിൽ ആ പദ്ധതിയില്ല.അപൂർവ്വയിനം പക്ഷികളുടേയും വന്യമൃഗങ്ങളുടേയും ആവാസ കേന്ദ്രമായ വനത്തിന് പുറമെ ചരിത്ര പ്രാധാന്യവും കപ്പടഗുഡ്ഡയുടെ വിനോദ സഞ്ചാര സാധ്യതയാണ്.ജൈന ബസതി ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.ഈ മേഖലയിൽ വേറേയും ചരിത്രം ഉറങ്ങുന്ന ആരാധനാലയങ്ങൾ കാണാം.
കപ്പടഗുഡ്ഡ വന്യജീവി സങ്കേതം.400 ഇനം ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും കൊണ്ട് സമ്പന്നമാണ്. ഹുബ്ബള്ളി വിമാനത്താവളത്തിൽ നിന്ന് 64 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. 20 കിലോമീറ്റർ അരികെയാണ് ഗഡക് റയിൽവേ സ്റ്റേഷൻ.റോഡ് മാർഗ്ഗം യാത്രക്ക് ബസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.