കുവൈത്ത് സിറ്റി: ഒഴിവുവേളകൾ ഇനി കൂടുതൽ ആഹ്ലാദകരമാക്കാം. സൗത്ത് സബാഹിയയില്‍ ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി പുതിയ വിനോദ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് പാര്‍ക്ക്.
കുവൈത്തിന്റെ സാംസ്കാരിക സത്ത പ്രദർശിപ്പിക്കുന്ന പാർക്ക് പൊതുജനങ്ങൾക്കുള്ള സമഗ്ര വിനോദ കേന്ദ്രമാണ്. 107,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിൽ 60 ലധികം വിനോദ പരിപാടികൾ ഉൾക്കൊള്ളുന്നു. വിവിധ സാധനങ്ങൾ ലഭിക്കുന്ന സ്റ്റോറുകൾ, റസ്റ്ററന്റുകൾ, കഫേകൾ എന്നിവയും പാർക്കിൽ ഉണ്ട്. വിനോദത്തിനൊപ്പം ഭക്ഷണം കഴിഞ്ഞ് ആവശ്യമായ വസ്തുക്കളും വാങ്ങി മടങ്ങാം. ദിവസവും വൈകീട്ട് 3.30 മുതൽ രാത്രി 11.30 വരെയാണ് പാർക്കിന്റെ പ്രവർത്തനം. സന്ദർശകർക്കായി വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കും അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. അഞ്ചു വയസ്സും അതിനുമുകളിലും പ്രായമുള്ളവർ അഞ്ച് ദീനാറിന്റെ ടിക്കറ്റ് എടുക്കണം. ടെക് വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ് വഴി എൻട്രി ടിക്കറ്റുകൾ എടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.