വീട്ടിലിരുന്ന്​​ ലഗേജ്​ നടപടി പൂർത്തിയാക്കാം, സൗദി വിമാനത്താവളങ്ങളിൽ ‘ട്രാവലർ വിതൗട്ട്​ ബാഗ്’ സംവിധാനം വരുന്നു

റിയാദ്​: വിമാന യാത്രക്കായി പുറപ്പെടും മുമ്പ്​ വീട്ടിലിരുന്ന്​ തന്നെ ലഗേജ്​ നടപടി പൂർത്തിയാക്കാനുള്ള സംവിധാനം സൗദി വിമാനത്താവളങ്ങളിൽ ആരംഭിക്കുന്നു. ‘ട്രാവലർ വിതൗട്ട്​ ബാഗ്’ എന്ന പേരിലുള്ള ഈ സംവിധാനം മൂന്ന്​ മാസത്തിനുള്ളിൽ നടപ്പാവുമെന്ന്​​ എയർപോർട്ട് ഹോൾഡിങ്​ കമ്പനി അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം വരും. ആഭ്യന്തര, അന്തർദേശീയ വിമാന യാത്രക്കാർക്ക് സ്വന്തം​ താമസസ്ഥലങ്ങളിലിരുന്ന്​ ലഗേജ്​ ചെക്ക്​ ഇൻ​ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവും.

ലഗേജുകൾ അതിനുവേണ്ടി നിയുക്തരായ ജീവനക്കാർ വിമാനത്താവളത്തിലെത്തിക്കും. യാത്രക്കാർക്ക് ബാഗേജി​െൻറ ഭാരമോ ചെക്ക്​ ഇൻ നടപടികളുടെ ആശങ്കകളോ ഇല്ലാതെ​ കൈയ്യും വീശി നേരെ വിമാനത്താവളത്തിലേക്ക്​ പോകാനാവും. ഹാൻഡ്​ ബാഗ്​ മാത്രം കൈയ്യിൽ വെക്കാം.

ഈ സംവിധാനത്തി​െൻറ പരിധിയിൽ വരുന്ന വിമാന കമ്പനിയിൽ ടിക്കറ്റ്​ എടുത്തവർക്ക്​ മാത്രമേ ഈ സൗകര്യം ലഭിക്കൂ. യാത്രക്ക്​ ആവശ്യമായ എല്ലാ രേഖകളും പൂർണമായിരിക്കണം, ലഗേജുകളിൽ നിരോധിത വസ്തുക്കൾ ഉണ്ടാവരുത്​ എന്നീ നിബന്ധനകളുമുണ്ട്​​.

സൗദിയിലെ വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്നത് എയർപോർട്ട് ഹോൾഡിങ്​ കമ്പനിയാണ്​. അതി​െൻറ അനുബന്ധ സ്ഥാപനങ്ങൾ വഴി രാജ്യത്തെ 27 വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിന് കമ്പനി മേൽനോട്ടം വഹിക്കുന്നുണ്ട്​.

Tags:    
News Summary - MATARAT Holding Launches 'Passengers with No Bags' Service Across Saudi Airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.