ഗൂഡല്ലൂർ: ലോക പ്രസിദ്ധമായ നീലഗിരി മൗണ്ടെയ്ൻ െട്രയിനിന് രണ്ട് നീരാവി എൻജിനും പുതിയ ബോഗികളും വരുന്നു. ഊട്ടിയിലേക്ക് മേട്ടുപാളയത്തുനിന്ന് ഒരു സർവിസും കുന്നൂരിൽനിന്ന് മൂന്ന് ലോക്കൽ സർവിസുമാണ് നിലവിലുള്ളത്. സീസൺ കാലങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ബോഗികളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ടൂറിസ്റ്റുകളടക്കം ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ച് ചെന്നൈ പെരുമ്പൂരിൽ 28 ബോഗികൾ നിർമാണത്തിലിരിക്കുന്നതായി ദക്ഷിണ െറയിൽ ചീഫ് സൂപ്രണ്ടിംഗ് എൻജിനീയർ വെങ്കിട്ട സുബ്രഹ്മണി കുന്നൂരിൽ പറഞ്ഞു.
പർവത െട്രയിനിെൻറ നാല് സർവിസുകൾ കണക്കിലെടുത്ത്് രണ്ട് നീരാവി എൻജിൻകൂടി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുച്ചി പൊൻമലയിൽ നീരാവി എൻജിന്‍റെ പണികൾ പൂർത്തിയായി വരികയാണ്. കാലപ്പഴക്കമുള്ള നീരാവി എൻജിൻ ഉപയോഗിച്ചുള്ള ഓട്ടത്തിനിടെ ഇടക്ക് വലിവ് മുട്ടി പകുതി വഴിക്ക് െട്രയിൻ നിൽക്കുന്നതും കിതക്കുന്നതും പതിവാണ്. പുതിയ എൻജിൻ വരുന്നതോടെ ഇതിന് പരിഹാരമാകും. കൂടാതെ ബോഗികൾ കൂടുന്നതോടെ ടിക്കറ്റ് ലഭിക്കാത്തെ പ്രശ്നം ഒരുപരിധി വരെ മാറിക്കിട്ടും.
112 വർഷങ്ങൾ പഴക്കമുള്ള നീലഗിരി പർവത റെയിൽവേയുടെ തീവണ്ടി കഴിഞ്ഞയാഴ്ചയാണ് സർവിസ് പുനരാരംഭിച്ചത്. ആദ്യ നാളുകളിൽ തന്നെ മുഴുവൻ സീറ്റുകളും നിറഞ്ഞിരുന്നു. തമിഴ്നാട് സർക്കാർ ഇ-പാസിൽ വരുത്തിയ ഇളവുകളെ തുടർന്ന് നിരവധി പേരാണ് ഊട്ടിയുടെ മനോഹാരിത ആസ്വദിക്കാൻ എത്തുന്നത്. കൂടുതൽ സഞ്ചാരികൾ വരാൻ തുടങ്ങിയതോടെ ട്രെയിൻ സർവിസും പുനരാരംഭിക്കുകയായിരുന്നു.
ഏഷ്യയിലെ ഏറ്റവും പുരാതനവും ദൈർഘ്യമേറിയതുമായ മീറ്റർ ഗേജുകളിലൊന്നാണ് നീലഗിരിയിലേത്. മനോഹരമായ താഴ്‌വരകളിലൂടെയും മലനിരകളിലൂടെയുമണ് ഇത് കടന്നുപോകുന്നത്.
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി എന്നും ഇത് അറിയപ്പെടുന്നു. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിലാണ് ഇതിന്‍റെ സഞ്ചാരം. സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ട്രെയിൻ സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.