ബാലുശ്ശേരി: കക്കയം ഡാമിൽ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിലുള്ള ഹൈഡൽ ടൂറിസം പദ്ധതിയിൽ പുതിയ ജലസവാരികൾക്ക് തുടക്കമായി. ക്രിസ്മമസ് -പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായാണ് പുതിയ ജലസവാരികൾക്ക് തുടക്കമായത്.
നിലവിലുള്ള സ്പീഡ് ബോട്ടുകൾക്ക് പുറമെ പെരിയാർ വാട്ടർ സ്പോർട്സിന്റെ നേതൃത്വത്തിൽ കയാക്കിങ്, കുട്ടവഞ്ചി, വാട്ടർ റോളർ തുടങ്ങിയ ജലസവാരികളും 100 പേർക്ക് ഒന്നിച്ചിരിക്കാനും കലാപരിപാടികൾ നടത്താനും കഴിയുന്ന മികച്ച ശബ്ദസംവിധാനങ്ങളുള്ള മിനി ഓഡിറ്റോറിയവും മലബാർ ഹാവൻ ഭക്ഷണശാലയുമാണ് പുതുതായി ആരംഭിച്ചത്.
ക്രിസ്മസ്, പുതുവത്സരം മുതലായ ഉത്സവസീസൺ കണക്കിലെടുത്ത് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ സഞ്ചാരികൾക്ക് പ്രവേശനമനുവദിക്കും. കുട്ടികളുടെ പാർക്കിൽ ഇപ്പോഴുള്ള റൈഡുകൾക്ക് പുറമെ ഫിഷ് സ്പാ, വി.ആർ ഷോ തുടങ്ങിയവ 2023 ജനുവരി രണ്ടാം വാരം മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയറും ഹൈഡൽ ടൂറിസം സ്പെഷൽ ഓഫിസറുമായ സി. അബ്ദുറഹീം, ടൂറിസം സീനിയർ മാനേജർ ശിവദാസ് ചെമ്പ്ര എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.