നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇനി ഇ-പാസ് വേണ്ട

നിലമ്പൂർ: കോവിഡ് നിയന്ത്രണത്തി‍െൻറ ഭാഗമായി കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയ ഇ-പാസ് പിൻവലിച്ചു. നീലഗിരി ജില്ല കലക്ടർ ഇന്നസെൻറ്​ ദിവ‍്യയാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളത്തിൽ കോവിഡ് വ‍്യാപകമായ സാഹചര‍്യത്തിലാണ് ചരക്ക് വാഹനങ്ങളൊഴികെയുള്ള യാത്രക്കാർക്ക് ഇ-പാസ് നിർബന്ധമാക്കിയത്. പിന്നീട് ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരുന്നു.

നിലവിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ ഇനി മറ്റു രേഖകൾ ആവശ‍്യമില്ല. അതേസമയം, രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ വേണം.

Tags:    
News Summary - No e-pass needed to enter Nilgiris district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.