വടകര: ടൂറിസം വകുപ്പ് 2.15 കോടി രൂപ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ പയംകുറ്റിമല വിനോദസഞ്ചാര കേന്ദ്രം മന്ത്രി കടകംപള്ളി സുരേന്ദ്രന് നാടിന് സമര്‍പ്പിച്ചു.
വിനോദ സഞ്ചാര രംഗത്ത് കേരളത്തിെൻറ വളര്‍ച്ച മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി പഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 100ലേറെ പദ്ധതികളാണ് ആറുമാസത്തിനുള്ളില്‍ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന് എം.പി, ജില്ല പഞ്ചായത്തംഗം കെ.വി. റീന, പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബിജുള, ബ്ലോക്ക് പഞ്ചായത്തംഗം സുബീഷ് പുതിയെടുത്ത്, പഞ്ചായത്തംഗം കെ. ഗോപാലന്, പി. ബാലകിരണ്‍, റാണി ജോര്‍ജ്, സി. ബീന, കൊടക്കാട്ട് ബാബു, പി.പി. രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.