ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം. ഊട്ടിയിലെ സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെഡ്ഡ മുനമ്പ്, കുന്നൂർ സിംസ് പാർക്ക്, കോത്തഗിരി നെഹ്റു പാർക്ക് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ 50 ശതമാനം ടൂറിസ്റ്റുകൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.
ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ പുൽമൈതാനത്ത് പ്രവേശിക്കുന്നതിനും വിശ്രമിക്കുന്നതിനും വിലക്കുണ്ട്. ഇതുകൂടാതെ ഒരു മണിക്കൂർ നേരം മാത്രമാണ് സമയം ചെലവഴിക്കാൻ അനുവദിക്കുക. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കാണുന്ന ടൂറിസ്റ്റുകൾക്ക് 200 രൂപ പിഴ ചുമത്തും. ഉദ്യാനം സന്ദർശിക്കുന്നവരുടെ ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്.
ജില്ലയിലേക്ക് പ്രവേശിക്കാൻ ടൂറിസ്റ്റുകൾക്ക് ഇ പാസ് നിർബന്ധമാണ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.