ലോകത്തെ ഏറ്റവും ഉയരത്തിലുള്ള മേല്‍ക്കൂരയിലെ ബീച്ച് നിര്‍മാണത്തിന് റാസല്‍ഖൈമ. റാക് അല്‍ മര്‍ജാന്‍ ഐലന്റ് കേന്ദ്രീകരിച്ച് 100കോടി ദിര്‍ഹം ചെലവിലാണ് റൂഫ്ടോപ്പ് ബീച്ച് നിര്‍മാണത്തിനൊരുങ്ങുന്നത്. സ്വന്തമായി മണലും കടല്വെള്ളവുമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബീച്ചായി ഇത് ഇടം പിടിക്കുമെന്ന് മാന്റ ബേ സി.ഇ.ഒ ആന്‍ഡ്രെ ഷറപെനക് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതി 2026ല്‍ പൂര്‍ത്തീകരിക്കും. യു.എ.ഇയില്‍ മാന്റ ബേ തുടങ്ങുന്ന പദ്ധതികളെല്ലാം ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കുന്നതാണ്. 400 ദശലക്ഷം ദിര്‍ഹം ചെലവിലാണ് റസിഡന്‍ഷ്യല്‍ ഫ്രീ ഹോള്‍ഡ് പ്രോജക്ട് നിര്‍മാണം പൂര്‍ത്തീകരിക്കുക. 450 യൂണിറ്റുകള്‍ക്ക് 1.2 ദശലക്ഷം ദിര്‍ഹമാകും പ്രാരംഭ നിരക്കെന്നും ആന്‍ഡ്രെ പറഞ്ഞു. യു.എ.ഇയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വളര്‍ച്ചയില്‍ റാസല്‍ഖൈമ മുഖ്യ പങ്കുവഹിക്കുമെന്ന വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് പദ്ധതി പ്രഖ്യാപനം.
രാജ്യത്തെ പ്രമുഖ ഡെവലപ്പര്‍മാര്‍ ഇതിനകം റാക് അല്‍മര്‍ജാന്‍ ഐലന്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വേ ഇന്‍ റിസോര്‍ട്ട് തുറക്കുന്നതോടെ കൂടുതല്‍ വിദേശ സംരംഭകര്‍ റാസല്ഖൈമയിലത്തെുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ലോകത്തിലെ ദൈര്‍ഘ്യമുള്ള സിപ്പ്ലൈന്‍, സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റ് തുടങ്ങിയവയുടെ പട്ടികയിലേക്കാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മേല്‍ക്കൂരയുള്ള ബീച്ച് എന്ന ഖ്യാതി റാസല്‍ഖൈമയുടെ വിനോദ മേഖലക്ക് മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.