മൂന്ന് തുരുത്തുകൾ കാണാം, കുറഞ്ഞ ചെലവില്‍

അഞ്ചാലുംമൂട്: അഷ്ടമുടിക്കായലിലെ തുരുത്തുകള്‍ കാണാന്‍ പുതിയ പാക്കേജ് അവതരിപ്പിച്ച് സാമ്പ്രാണിക്കോടി ഐലൻഡ് ബോട്ട് ക്ലബ്. അഷ്ടമുടിക്കായലിലെ സാമ്പ്രാണിക്കോടി തുരുത്തിന് സമീപത്തെ മൂന്ന് തുരുത്തുകളിലെ യാത്രക്കായുള്ള പാക്കേജുകളാണ് ഞായറാഴ്ച മുതൽ നിലവില്‍ വരുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സെന്റ് ജോര്‍ജ് ഐലൻഡ്, സെന്റ് തോമസ് ഐലൻഡ്, ഫാത്തിമ ഐലൻഡ് എന്നിവിടങ്ങളിലെ യാത്രക്കായി ഉച്ചഭക്ഷണം ഉള്‍പ്പെടെ ഒരു യാത്രക്കാരന് മുന്നൂറ് രൂപയാണ് നിരക്ക്. യാത്രക്കായി മുന്‍കൂട്ടി ബുക്ക്‌ ചെയ്യണം. സാമ്പ്രാണിക്കോടി തുരുത്തില്‍ പ്രവേശനം നിയന്ത്രിച്ചതോടെ ഉണ്ടായ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറുന്നതിനായാണ് പുതിയ പാക്കേജുകള്‍ കൊണ്ടുവന്നതെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. ഫോൺ: 9633323719.

Tags:    
News Summary - Sambranikodi Island Boat Club with new package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.