രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്​റ്റ്​ റെയിൽവേ കടൽപ്പാലം; രാമേശ്വരം യാത്രക്ക്​ ഇനി പുതിയ കാരണവും

പ്രകൃതിഭംഗി കൊണ്ടും പുണ്യകേന്ദ്രങ്ങളാലും സമ്പന്നമായ നാടാണ്​ രമേശ്വരം. നിരവധി കാരണങ്ങളാണ്​ തമിഴ്​നാടി​െൻറ കിഴക്കെ അറ്റത്ത്​ ശ്രീല​ങ്കയോട്​ ചേർന്നുനിൽക്കുന്ന ഈ ദ്വീപിലേക്ക്​​ സഞ്ചാരികളെ ആർകർഷിപ്പിക്കുന്നത്​. ആ കാരണത്തിലേക്ക്​ പുതിയ സവിശേഷത കൂടി വന്നുചേരികയാണ്​. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്​റ്റ്​ (മുകളിലേക്ക്​ ഉയരുന്ന) കടൽപ്പാലത്തി​െൻറ നിർമാണം ഇവിടെ പുരോഗമിക്കുന്നു​.

ഇന്ത്യൻ റെയിൽവേയുടെ കീഴിലാണ് പുതിയ പമ്പൻ റെയിൽവേ പാലം ഉയരുന്നത്. ഇതി​െൻറ തൂണുകളുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. പുതിയ പാലം നിർമിക്കാനുള്ള പ്രവർത്തനം 2019 നവംബർ എട്ടിനാണ്​ ആരംഭിച്ചത്​. 2.05 കിലോമീറ്റർ വരുന്ന ഈ പാലം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ്​ ലക്ഷ്യമിടുന്നത്​.

പുതിയ പാലത്തി​െൻറ തറക്കല്ലിടൽ ചടങ്ങ്​ 2019 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്​​ നിർവഹിച്ചത്​. പുതിയ പാലം വരുന്നതോടെ ട്രെയിനുകൾ​‌ കൂടുതൽ‌ വേഗത്തിൽ‌ ഓടിക്കാൻ‌ കഴിയും. ഇതോടൊപ്പം കൂടുതൽ ട്രെയിനുകൾ ഈ റൂട്ടിൽ വരാനും സാധ്യതയുണ്ട്​.

ബോട്ടുകൾ വരുന്ന സമയത്ത് മധ്യഭാഗം ലിഫ്​റ്റ്​ ഉപയോഗിച്ച്​​ ഉയർത്തുന്ന രീതിയിലാണ്​ പാലത്തി​െൻറ നിർമാണം. ഇതി​െൻറ പ്രവർത്തന രൂപരേഖയുടെ വിഡിയോ കേന്ദ്ര റെവയിൽവേ മന്ത്രി പിയൂഷ്​ ഗോയൽ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​. 250 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്​ കണക്കാക്കുന്നത്​.

നിലവിൽ ഇവിടെയുള്ള റെയിൽവേ പാലത്തിന്​ 116 വർഷങ്ങളുടെ പഴക്കമുണ്ട്​. ഇതോടൊപ്പം വാഹനങ്ങൾക്ക്​ സഞ്ചാരിക്കാനുള്ള പാലവും മനോഹരമായ കാഴ്​ചയാണ്​. എൻജിനീയറിങ് വൈഭവത്തി​​​​​െൻറ മഹത്തായ സൃഷ്ടികളാണ് രാമേശ്വരത്തെ ഇൗ രണ്ട് പാലങ്ങൾ. പാമ്പൻ പാലം എന്നതാണ്​ റെയിൽവേ പാലത്തി​​​​​െൻറ പേര്​. വാഹനങ്ങൾ കടന്നുപോകുന്ന പാലത്തി​​​​​െൻറ യഥാർഥ പേര് ഇന്ദിരാഗാന്ധി റോഡ് ബ്രിഡ്ജ് എന്നാണ്. പാക് കടലിടുക്കിന് (Palk strait) കുറുകെ ഇന്ത്യൻ വൻകരയിലെ മണ്ഡപത്തിനും രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനും ഇടയിലാണ് ഇൗ പാലങ്ങൾ നിർമിച്ചിരിക്കുന്നത്.

2065 മീറ്റർ നീളമുള്ള റെയിൽപാലം രാജ്യത്തെ ആദ്യ കടൽ പാലമാണ്. 1914ലാണ് ഇതി​​​​​െൻറ നിർമാണം പൂർത്തിയായത്. കപ്പലുകൾ‌ക്ക് കടന്നുപോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് നിർമാണം. വാഹനങ്ങൾക്കുള്ള പാലം തുറന്നുകൊടുക്കുന്നത് 1988ലാണ്. 14 വർഷമെടുത്താണ് ഇത് നിർമിച്ചത്.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.