കുമളി: കോവിഡ് ഭീതിയെ തുടർന്ന് പത്ത് മാസമായി നിർജീവമായിരുന്ന വിനോദസഞ്ചാര മേഖല സജീവമായതോടെ തേക്കടി ഉണർന്നു. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ആഭ്യന്തര വിനോദസഞ്ചാരികൾ ധാരാളമായി എത്തിത്തുടങ്ങിയതോടെയാണ് മാസങ്ങൾ നീണ്ട ദുരിതകാലത്തിനുശേഷം തേക്കടി സജീവമായത്.
ഹൈറേഞ്ചിലെ പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലും തിരക്കേറിയിട്ടുണ്ട്. തേക്കടിയിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം തിരക്കേറി.
സഞ്ചാരികളെ ആകർഷിക്കാൻ മിക്ക സ്ഥാപനങ്ങളും നിരക്കുകൾ 50 ശതമാനം വരെ കുറച്ചിട്ടുണ്ട്. തമിഴ്നാട് അതിർത്തി റോഡ് നിർമാണത്തിനായി അടച്ചിട്ടിരിക്കുന്നതിനാൽ മുന്തിരിത്തോപ്പ് സന്ദർശനം ഒഴിവാക്കേണ്ടിവരുന്നത് മിക്ക സഞ്ചാരികളെയും നിരാശരാക്കുന്നുണ്ട്.
ബോട്ട് സവാരിക്ക് പുറമേ പരുന്തുംപാറ, ചെല്ലാർകോവിൽ മെട്ട് എന്നിവിടങ്ങൾ സന്ദർശിച്ചാണ് മിക്കവരും മടങ്ങുന്നത്. സഞ്ചാരികളുടെ തിരക്ക് ജനുവരി 10 വരെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.