സർക്കാർ ബസുകളിൽ നീലഗിരി ജില്ലയിലേക്ക് വരുന്നവർക്ക് നിയന്ത്രണമില്ല -കലക്ടർ

ഗൂഡല്ലൂർ: സർക്കാർ ബസുകളിൽ നീലഗിരി ജില്ലയിലേക്ക് വരുന്നവർക്ക് നിയന്ത്രണങ്ങളില്ലെന്ന് ജില്ല കലക്ടർ അരുണ. സർക്കാർ ബസുകളിൽ വരുന്ന വിനോദസഞ്ചാരികൾക്ക് പതിവുപോലെ പോകാം. ബസുകളിൽ എത്തുന്നവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് ലഭിക്കും.

നീലഗിരിയിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഏഴാം തീയതി മുതൽ ജൂൺ 30 വരെ ഇ-പാസ് നിർബന്ധമാക്കി ചെന്നൈ ഹൈകോടതി ഉത്തരവിട്ടിരുന്നു. നീലഗിരി ജില്ലയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ അവരുടെ വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

എത്ര പേർ വരുന്നുണ്ടെന്നും എത്ര ദിവസം താമസിക്കുന്നുവെന്നും വ്യക്തമായി അപ്‌ലോഡ് ചെയ്യണം. വിദേശത്ത് നിന്ന് വരുന്നവർക്ക് ഇ-മെയിൽ വഴിയും തമിഴ്‌നാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് അവരുടെ മൊബൈൽ ഫോൺ നമ്പർ വഴിയും അപ്‌ലോഡ് ചെയ്യാം. മുഴുവൻ വിവരങ്ങളും രജിസ്റ്റർ ചെയ്ത ശേഷം ഇ-പാസ് ലഭിക്കും.

സംസ്ഥാന, ജില്ല അതിർത്തികളിൽ എത്തിയാലുടൻ ചെക്ക് പോസ്റ്റുകളിലുള്ളവർ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് പ്രവേശനം അനുവദിക്കും.

Tags:    
News Summary - There is no restriction on those coming to Nilgiri in government buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.