പെട്രോൾ, ഡീസൽ വാഹനങ്ങളുമായി ലഡാക്കിൽ പോകുേമ്പാൾ പോലും ഇന്ധനം തീരുന്നത് സംബന്ധിച്ച് പലർക്കും ആധിയാണ്. ഏകദേശം 420 കിലോമീറ്റർ ദൂരം വരുന്ന മണാലി - ലേ ഹൈവേയിൽ അപൂർവം ഇടങ്ങളിൽ മാത്രമാണ് ഇന്ധനം ലഭിക്കുക. അതുകൊണ്ട് തന്നെ എല്ലാവരും കാനുകളിൽ പെട്രോളും ഡീസലുമെല്ലാം നിറക്കുന്നത് പതിവാണ്.
എന്നാൽ, ഈ ആധി ഇലക്ട്രിക് വാഹനവുമായി പോകുന്നവർക്ക് വേണ്ട. മണാലി, ലഡാക്ക് ഭാഗങ്ങളിലായി 18 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളാണ് പുതുതായി തുറന്നത്. ഇതിൽ 15 എണ്ണം സമുദ്രനിരപ്പിൽനിന്ന് 10,000 അടി മുതൽ 14,000 അടി വരെ ഉയരത്തിലാണ്. അതായത് പലതും ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ചാർജിങ് സ്റ്റേഷനുകളാണ്.
ഷുചി അനന്ത് വീര്യ എന്ന കമ്പനിയാണ് സുസ്ഥിര ഊർജ്ജത്തിലേക്ക് മാറാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ചാർജിങ് സ്േറ്റഷനുകൾ സ്ഥാപിച്ചത്. ലഡാക്കിലേക്ക് ധാരാളം ആളുകൾ വാഹനത്തിൽ വരുന്നത് കാരണം വായു മലിനീകരണം വർധിക്കുകയും പരിസ്ഥിതിക്ക് നാശമുണ്ടാകുകയും ചെയ്യുന്നു. ഇലക്ട്രിക് വാഹനത്തിലേക്ക് മാറുന്നത് മലിനീകരണ തോത് കുറക്കാൻ സഹായിക്കുന്നതിനാൽ ഈ ചാർജിങ് സ്റ്റേഷനുകൾ യാത്രക്കാർക്ക് മാത്രമല്ല, ഈ മേഖലക്കും ഗുണകരമാണ്. എല്ലാവിധ വാഹനങ്ങൾക്കും ഇവിടങ്ങളിൽ ചാർജ് ചെയ്യാനാകും.
നാല് വർഷത്തിനുള്ളിൽ വാഹന ട്രാഫിക്കിന്‍റെ 50 ശതമാനമെങ്കിലും ഇലക്ട്രിക്കിലേക്ക് മാറ്റുകയാണ് ഇതുകൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞമാസം ഹിമാചൽ പ്രദേശിലെ സ്പിതി വാലിയിലുള്ള കാസയിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ ആരംഭിച്ചിരുന്നു.
ഉർവശി റിട്രീറ്റ് - മണാലി
റെയ്ഡ് ഇൻ കഫേ ആൻഡ് റിസോർട്ട് - മണാലി
ദെ അംബിക എച്ച്.എപി ഫ്യുവൽ ഔട്ട്ലെറ്റ് - മണാലി
ദെ യുനികോൺ ഹോട്ടൽ - ഖാംഗ്സർ
റോയൽ എൻഫീൽഡ് ഷോറൂം - ഖാംഗ്സർ
ഹോട്ടൽ ഐബക്സ് ആൻഡ് പദ്മ ലോഡ്ജ് - ജിസ്പ
ഹെർമിസ് മൊണാസ്ട്രി
ദെ ലാറ്റോ ഗെസ്സ്സ് ഹൗസ് - ലാറ്റോ
എച്ച്.പി ഫ്യുവൽ ഒൗട്ട്ലെറ്റ്സ്, ബുദ്ധ ഫില്ലിങ് സെന്‍റർ - ലേ
ദെ അബ്ദുസ് ആൻഡ് ദെ ഗ്രാൻഡ് ഡ്രാഗൺ ഹോട്ടൽ - ലേ
ഹോട്ടൽ കാർഗിൽ - കാർഗിൽ
നുബ്ര ഓർഗാനിക് റിട്രീറ്റ് - നുബ്ര
കഫെ വാല ചായ് - നുബ്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.