കേളകം: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഏലപ്പീടികയിൽ വിനോദ സഞ്ചാരികൾക്കായി സൗകര്യങ്ങൾ ഒരുക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.
ജില്ല പഞ്ചായത്ത് എട്ടു ലക്ഷം രൂപയും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപയും കണിച്ചാർ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ ഉപയോഗിച്ച് തയാറാക്കിയ ഏലപ്പീടിക ടൂറിസം വ്യൂ പോയൻറ് നിർമാണം പൂർത്തിയായി. ഒമ്പത് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ, എൽ.ഇ.ഡി സൈനേജ്ബോർഡ്, ഇന്ററർ ലോക്കിങ് എന്നിവയാണ് തയാറാക്കിയിട്ടുള്ളത്.
വൈകീട്ട് ആറുമുതൽ വ്യൂപോയൻറിൽ ലൈറ്റുകൾ തെളിയും. ഓപൺ എയർ ഓഡിറ്റോറിയമായും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് നിർമാണം പൂർത്തിയായിട്ടുള്ളത്. തൊട്ടടുത്തായി കണിച്ചാർ പഞ്ചായത്ത് നിർമിച്ച ട്രെയിൻ മാതൃകയിലുള്ള വഴിയോര വിശ്രമകേന്ദ്രവും കോഫി ഷോപ്പും സഞ്ചാരികൾക്ക് ഏറെ കൗതുകമുണ്ടാക്കുന്നതാണ്. ഏലപ്പീടിക കുരിശുമലയും പുൽമേടും ഹിറ്റാച്ചി കുന്നും 29ാംമൈൽ വെള്ളച്ചാട്ടവും ഉൾപ്പെടെ സഞ്ചാരികൾക്ക് നിരവധി കാഴ്ച്കളാണ് ഏലപ്പീടികയിലുള്ളത്.
നിർമാണം ആരംഭിച്ച 29-ാം മൈൽ ശുചിത്വ പാർക്ക് പൂർത്തിയാകുന്നതോടുകൂടി കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക ടൂറിസം മേഖല കൂടുതൽ സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.