കോവിഡിന്‍റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങളുമായി തായ്‌ലാൻഡ്. ആഭ്യന്തര വിമാന സർവിസുകളിൽ സുരക്ഷാ വിവര കാർഡുകൾ ഒഴികെ ഭക്ഷണം, പാനീയം, അച്ചടിച്ച വസ്തുക്കൾ എന്നിവ നിരോധിച്ചു. കൊറോണ വൈറസിന്‍റെ വ്യാപനം തടയാനാണ് പുതിയ നടപടി. വിമാനക്കമ്പനികൾ ഈ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ പിഴ ഈടാക്കും.
ഇത് രണ്ടാം തവണയാണ് തായ്‌ലാൻഡ് രോഗം വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇത്തരമൊരു നയം സ്വീകരിക്കുന്നത്. 2020 ഏപ്രിൽ 26നും ഭക്ഷണ പാനീയ സേവനം നിരോധിച്ചിരുന്നു. പിന്നീട് ആഗസ്റ്റ് 31നാണ് ഇത് പിൻവലിച്ചത്.
ക്ലീനിങ് ജീവനക്കാർക്ക് യാത്രകൾക്കിടയിൽ മതിയായ രീതിയിൽ വൃത്തിയാക്കാൻ സമയം ലഭിക്കുന്നില്ല. കൂടാതെ യാത്രക്കാർ എല്ലായ്പ്പോഴും മാസക് ധരിക്കേണ്ടതുമുണ്ട്. ഇത് രണ്ടും കണക്കിലെടുത്താണ് പുതിയ തീരുമാനം.
അസേമയം, യാത്രക്കാർ കൊണ്ടുവരുന്ന പുസ്തകങ്ങളും പത്രങ്ങളും വായിക്കാവുന്നത്. അവ അതുപോലെ തന്നെ തിരിച്ചുകൊണ്ടുപോകണം. നിലവിലെ കണക്കനുസരിച്ച് തായ്‌ലൻഡിലെ ആഭ്യന്തര വിമാന യാത്ര അതിന്‍റെ സാധാരണ ശേഷിയുടെ 40 ശതമാനത്തോളം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കൂടാതെ ടൂറിസം മേഖലയും പതിയെ ഉണരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.