ചാലക്കുടി: അതിരപ്പിള്ളി - വാഴച്ചാൽ - തുമ്പൂർമുഴി ഡി.എം.സി നടത്തി വന്നിരുന്ന മലക്കപ്പാറ ജംഗിൾ സഫാരി രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ചു. ചാലക്കുടി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.
കോവിഡ് മഹാമാരി കാരമാണ് യാത്ര പാക്കേജ് നിർത്തിവെച്ചിരുന്നത്. നിലവിൽ മലക്കപ്പാറ വരെ നടത്തിയിരുന്ന യാത്രാ പാക്കേജിന് പുറമെ മൈലാടുംപാറ ഉൾപ്പെടുത്തി പുതിയ പാക്കേജ് ആരംഭിക്കാൻ തീരുമാനിച്ചതായും വിനോദ സഞ്ചാരികളുടെ സൗകര്യാർത്ഥം തൃശൂർ ജില്ലയുടെ ഏതു ഭാഗത്തുനിന്നും പത്തുപേരെങ്കിലും അടങ്ങുന്ന യാത്ര സംഘത്തെ നിശ്ചിത സ്ഥലത്തുനിന്ന് ചാലക്കുടിയിലേക്ക് കൊണ്ടുവരികയും തിരികെ എത്തിക്കുകയും ചെയ്യുമെന്നും എം.എൽ. എ അറിയിച്ചു.
90 കിലോമീറ്ററോളം നീണ്ട യാത്രയാണ് ജംഗിൾ സഫാരി. തുമ്പൂർമുഴി, ശലഭോദ്യാനം, തൂക്കുപാലം, അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ പെരിങ്ങൽകുത്ത്, ഷോളയാർ ഡാമുകൾ, ആനക്കയം, മലക്കപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളൾക്ക് പുറമെയാണ് മൈലാടും പാറ ഉൾപ്പെടുന്ന പുതിയ പാക്കേജ് ആരംഭിക്കുന്നത്.
ഗൈഡിെൻറ സേവനം, ഭക്ഷണം, കുടിവെള്ളം, പ്രവേശന ടിക്കറ്റ് എന്നിവ അടങ്ങുന്ന പാക്കേജിന് 1200 രൂപയാണ് ഈടാക്കുന്നത്. രാത്രി 8.30ന് ചാലക്കുടിയില്‍ തിരികെ എത്തും വിധമാണ് യാത്ര. 04802769888, 9497069888 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
ഡി.ടി.പി.സി സെക്രട്ടറി ഡോ. എ. കവിത, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ജില്ല പഞ്ചായത്തഗം ജെനിഷ് പി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ടരുമഠത്തിൽ, പഞ്ചായത്തംഗം സി.സി. കൃഷ്ണൻ ഡി.എം.സി അംഗം ടി. പി. ജോണി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.