നിലമ്പൂർ (മലപ്പുറം): ചാലിയാറും പോഷക നദിയായ കുതിരപ്പുഴയും സംഗമിക്കുന്നിടത്ത് വനം വകുപ്പ് പുതിയ ടൂറിസം പദ്ധതിയൊരുക്കുന്നു. മുളകൊണ്ടുള്ള ചങ്ങാടമുണ്ടാക്കി അതിൽ വിനോദസഞ്ചാരികൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതാണ് പുതിയ പദ്ധതി. ഏപ്രിലിൽ തന്നെ പണി പൂർത്തിയാക്കി കനോലി പ്ലോട്ടിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യം.
കനോലി പ്ലോട്ടിന് ഓരം ചേർന്നാണ് ചാലിയാറിന്‍റെയും കുതിരപ്പുഴയുടെയും സംഗമസ്ഥാനം. ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം തകർന്നതിനാൽ കഴിഞ്ഞ ദിവസം മുതൽ ജങ്കാർ ഉപയോഗിച്ചാണ് കനോലിയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നത്.
അഞ്ചുവർഷത്തേക്കാണ് ജങ്കാർ സർവിസ് നടത്തുന്ന കമ്പനിയുമായി കരാറുണ്ടായിട്ടുള്ളത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ചാലിയാറിലൂടെ ചങ്ങാടയാത്രയും ഇതോടുചേർന്ന് നടത്താനാകും. പുഴയിലേക്കിറങ്ങാനുള്ള പടികളുടെ നിർമാണം, ലഘുഭക്ഷണ കേന്ദ്രം, പ്രകൃതിദത്ത ഇരിപ്പിടങ്ങൾ, കുട്ടികളുടെ കളിസ്ഥലം, ചിത്രശലഭ പാർക്ക് എന്നിവ കൂടി തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.