കഴിഞ്ഞ വർഷം അൽ ഐൻ മൃഗശാലയിൽ പിറന്നുവീണത് 575 മൃഗക്കുഞ്ഞുങ്ങൾ. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനും ഉയർന്ന ആരോഗ്യ നിലവാരത്തോടെ അവയെ പരിപാലിക്കുന്നതിനുമായി പിന്തുടരുന്ന പ്രകൃതിദത്ത പ്രജനന പരിപാടികളാണ് വംശവർധനവിന് ശക്തമായ പിന്തുണയേകിയത്. അന്താരാഷ്ട്ര ബ്രീഡിങ് മാനദണ്ഡങ്ങളും ആരോഗ്യസ്ഥിതി, ജനിതകശാസ്ത്രം തുടങ്ങിയ ഉചിതമായ രീതികളും സാങ്കേതിക വിദ്യകളും തിരഞ്ഞെടുക്കുന്നതിലൂടെയും മൃഗശാല ജീവികളുടെ പ്രജനനത്തിൽ സന്തുലിതമായ വേഗത നിലനിർത്തുന്നുണ്ടെന്ന് അൽഐൻ മൃഗശാലയിലെ ആക്ടിങ് ജനറൽ ക്യൂറേറ്റർ മുഹമ്മദ് യൂസഫ് അൽ ഫഖീർ പറഞ്ഞു. മൃഗശാലയിലെ ജനസംഖ്യയുടെ 30 ശതമാനവും വംശനാശഭീഷണി നേരിടുന്നവയാണ്. പ്രകൃതിയിലെ സാഹചര്യങ്ങളുമായും ജനിതക വൈവിധ്യങ്ങളും കാട്ടിലെ സ്വാഭാവിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സഹവർത്തിത്വം പുലർത്താനും മൃഗങ്ങൾക്ക് സാഹചര്യമൊരുക്കുന്നതിലൂടെ ഇവിടെ വംശ വർദ്ധനവ് സാധ്യമാക്കുന്നു.
മൃഗശാല അതിന്റെ ബ്രീഡിങ് പ്രോഗ്രാമുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ശാസ്ത്രീയ നടപടിക്രമങ്ങളും രീതികളുമാണ് പ്രയോഗിക്കുന്നത്. മൃഗശാലയിലെ എല്ലാ മൃഗങ്ങളുടെയും ബയോകെമിസ്ട്രി, ഹെമറ്റോളജി, മൈക്രോബയോളജി, അനാട്ടമി, മോളിക്യുലർ ബയോളജി, ജനിതകശാസ്ത്രം തുടങ്ങിയവ മൃഗങ്ങളുടെ സമഗ്രമായ ആനുകാലിക പരിശോധനകൾ വെറ്റിനറി ടീം നടത്തുന്നു. മൃഗങ്ങളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും അവയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി നൽകാനും മൃഗശാല ജീവനക്കാരെ അതിന് പ്രാപ്തരാക്കാനും ഈ പരിശോധനകൾ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.