കനാലുകളും അതിലൂടെ ഒഴുകിനീങ്ങുന്ന ഗോണ്ടോള എന്ന വഞ്ചിയുമെല്ലാമാകും വെനീസ് എന്ന് കേൾക്കുേമ്പാൾ ആരുടെയും മനസ്സിൽ ആദ്യമെത്തുക. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ഈ കാഴ്ചകളെല്ലാം അപ്രത്യക്ഷമായി.
ഇവിടത്തെ കനാലുകൾ മൂന്ന് വർഷത്തിനിടെ രണ്ടാം തവണയും വറ്റിപ്പോവുകയായിരുന്നു. വേലിയേറ്റമില്ലാത്തതും മഴയുടെ അഭാവവുമാണ് ഇതിന് കാരണം. ഗോണ്ടോളകളും ബോട്ടുകളുമെല്ലാം വെള്ളമില്ലാതെ ചെളിയിൽ കുടുങ്ങി. ജലനിരപ്പ് സമുദ്രനിരപ്പിൽനിന്ന് 19 ഇഞ്ച് താഴെ വരെ എത്തിയിട്ടുണ്ട്.
പൗർണ്ണമി നാളിൽ വേലിയേറ്റം ഇനിയും കുറയുമെന്നാണ് കരുതുന്നത്. 2018 ജനുവരിയിലും സമാനമായ സാഹചര്യം അനുഭവപ്പെട്ടിരുന്നു. അന്ന് ജലനിരപ്പ് സമുദ്രനിരപ്പിൽനിന്ന് 26 ഇഞ്ച് വരെ താഴെയായി.
അതേസമയം, 2008 ഫെബ്രുവരിയിൽ ജലനിരപ്പ് മൈനസ് 33 ഇഞ്ച് വരെ എത്തിയതാണ് ഏക്കാലത്തെയും റെക്കോർഡ്. ഇറ്റലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വെനീസിൽ പ്രതിവർഷം അഞ്ച് ദശലക്ഷത്തിലധികം സഞ്ചാരികളാണ് എത്താറ്. എന്നാൽ, കോവിഡ് കാരണം ഏറെ നാളുകളായി കനാലുകളുടെ നാട് അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.