കോതമംഗലം (എറണാകുളം): ആനക്കയത്ത് ടൂറിസം വികസനത്തിന് പ്രതീക്ഷകൾ മുളക്കുന്നു. കുട്ടമ്പുഴ പഞ്ചായത്ത് മുൻകൈയെടുത്താണ് പെരിയാറിെൻറ തീരത്ത് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്.
കാടും പുഴയും പുഴയോരവും സഞ്ചാരികൾക്ക് മുന്നിൽ വിസ്മയക്കാഴ്ച തീർക്കുന്ന ഇവിടെ കൂടുതൽ ആളുകളെ എത്തിക്കാനുള്ള നീക്കമാണ് ആരംഭിക്കുന്നത്. പഞ്ചായത്ത് ഇടപെട്ട് മിനി പാർക്കിനാണ് രൂപം നൽകുന്നത്. വിനോദസഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യം ആനക്കയത്ത് സാധ്യമാക്കും.
ബോട്ടിങ്, വള്ളം, മീൻപിടിത്തം, ഏറുമാട കയറ്റം തുടങ്ങി വ്യത്യസ്ത അനുഭവമാകും ഒരുക്കുക. ഭൂതത്താൻകെട്ടിൽനിന്ന് തട്ടേക്കാട് പക്ഷിസങ്കേതം വഴി കുട്ടമ്പുഴ ആനക്കയത്ത് ബോട്ടിലൂടെ എത്താം.
ആനകളുടെ നീരാട്ടും ഉടുമ്പിെൻറ കുളിയും നിത്യകാഴ്ചകളാണ് ഇവിടെ. പുഴയും വനവും ചുറ്റപ്പെട്ട് കിടക്കുന്ന പഞ്ചായത്തിലാണ് ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്നയിടം. കാടകത്തെ ആദിവാസികളുടെ തനത് കലാരൂപവും സംസ്കാരവും ജീവിതവുമൊക്കെ നേരിൽ കാണാൻ അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.