ബം​ഗ​ളൂ​രു​വി​ൽ ക​ടു​ത്ത ത​ണു​പ്പ്; ഒ​രാ​ഴ്ച​കൂ​ടി നീ​ണ്ടു​നി​ൽ​ക്കും

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി​യി​ലും രാ​വി​ലെ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ഠി​ന​മാ​യ ത​ണു​പ്പ് ഒ​രാ​ഴ്ച​കൂ​ടി നീ​ണ്ടു​നി​ല്‍ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. നി​ല​വി​ല്‍ ന​ഗ​ര​ത്തി​ലെ ഉ​യ​ര്‍ന്ന താ​പ​നി​ല 29 ഡി​ഗ്രി സെ​ല്‍ഷ്യ​സും കു​റ​ഞ്ഞ ശ​രാ​ശ​രി താ​പ​നി​ല 14 ഡി​ഗ്രി സെ​ല്‍ഷ്യ​സു​മാ​ണ്.

അ​തേ​സ​മ​യം, ചി​ല​യി​ട​ങ്ങ​ളി​ല്‍ പു​ല​ർ​ച്ച​യും രാ​ത്രി​യി​ലും ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച 12.2 ഡി​ഗ്രി​യാ​ണ് എ​ച്ച്.​എ.​എ​ല്ലി​ല്‍ പു​ല​ര്‍ച്ച അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഗാ​ന്ധി കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്ര​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട 11 ഡി​ഗ്രി സെ​ല്‍ഷ്യ​സാ​ണ് ഈ ​സീ​സ​ണി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല.

സം​സ്ഥാ​ന​ത്തിെൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബി​ദ​റി​ല്‍ ഒ​മ്പ​ത് ഡി​ഗ്രി​യാ​ണ് കു​റ​ഞ്ഞ താ​പ​നി​ല. മു​ന്‍ വ​ര്‍ഷം ഇ​തേ സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന​തിെൻറ ഒ​ന്നു മു​ത​ല്‍ മൂ​ന്നു​ശ​ത​മാ​നം വ​രെ കു​റ​വാ​ണ് ഇ​പ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന താ​പ​നി​ല.

Tags:    
News Summary - Bengaluru shivers, Feb 9 coldest night so far this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.