മാരാരിക്കുളം (ആലപ്പുഴ): സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മാരാരിക്കുളം ബീച്ചിൽ കവര് പ്രതിഭാസം. അത്ഭുത കാഴ്ച കാണാൻ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.
രാത്രികളിൽ കടലിലും കായലിലും വൃത്താകൃതിയിൽ കാണുന്ന നീലവെളിച്ചത്തെയാണ് 'കവര്' എന്ന് വിളിക്കുന്നത്. ബയോലൂമിനസെന്‍സ് എന്നാണ് ഈ പ്രതിഭാസത്തിന്‍റെ പേര്.
കടലും കായലും കൂടിച്ചേരുന്ന ഇടങ്ങളിലാണ് സാധാരണയായി ഈ പ്രതിഭാസം കാണപ്പെടുന്നത്. ബയോലൂമിനസെന്‍സ് പ്രതിഭാസത്തെ 'തണുത്ത വെളിച്ചം' എന്നും വിശേഷിപ്പിക്കാറുണ്ട്.
ബാക്ടീരിയ, ആല്‍ഗ, ഫംഗസ് എന്നിവ പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മത്സ്യങ്ങള്‍ എന്നിവക്കും ഇത്തരത്തില്‍ പ്രകാശം പുറത്തുവിടാൻ കഴിവുണ്ട്.
ശത്രുക്കളില്‍നിന്നും രക്ഷ നേടാനും ഇണയെയും ഇരയെയുമൊക്കെ ആകര്‍ഷിക്കാനും സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്. മാരാരിക്കുളം ബീച്ചിൽ കഴിഞ്ഞ ദിവസങ്ങളിൽ കവര് ദൃശ്യമായതോടെ നിരവധി പേരാണ് കാണാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.