കോന്നി (പത്തനംതിട്ട): അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും പെരുവാലിയിലെ കടവിലും എത്തുന്ന വിനോദ സഞ്ചാരികൾക്ക് കൗതുകമാവുകയാണ് കല്ലാറിെൻറ കരകളിൽ ചേക്കേറിയിരിക്കുന്ന സഞ്ചാരി കൊക്കുകൾ. ഏഷ്യൻ ഓപൺ ബിൽസ്റ്റോക്ക് അഥവ ചേരക്കൊക്കൻ ഇനത്തിൽ പെട്ട ദേശാടന പക്ഷികളാണ് കല്ലാറിെൻറ കരയിൽ വിവിധ സ്ഥലങ്ങളിലായി തമ്പടിച്ചിരിക്കുന്ന താരങ്ങൾ. തുറന്ന് തടിച്ച കൊക്കുകളാണ് ഇവയുടെ പ്രത്യേകത.
പ്രജനന കാലത്ത് വെള്ള നിറവും മറ്റ് സമയങ്ങളിൽ ചാര കലർന്ന വെള്ള നിറവുമാണ്. പ്രജനന കാലത്ത് തൂവലുകളുടെ തിളക്കം വർധിക്കുന്നതും ഓപൺ ബിൽസ്റ്റോക്കിെൻറ പ്രത്യേകതയാണ്. കുഞ്ഞുങ്ങൾക്ക് തലയിലും കഴുത്തിലും മാറിടത്തിലും ചാര കലർന്ന നിറമാണ്.
ദീർഘ വൃത്താകൃതിയിലുള്ള മുട്ടകളാണ് ഇടുക. 68 സെൻറീമീറ്ററാണ് ഉയരം. മനുഷ്യരോട് അധികം ഇടപഴകാറില്ലാത്ത ഏഷ്യൻ ഓപൺ ബിൽസ്റ്റോക്ക് പക്ഷികൾ മനുഷ്യന് പെെട്ടന്ന് ചെന്നെത്താൻ കഴിയാത്ത ചതുപ്പ് നിലങ്ങളിലാണ് കൂട്കൂട്ടുക. നദിയിൽ വളരുന്ന കക്ക ഇനത്തിൽപെട്ട നത്തക്കയാണ് ഇവയുടെ പ്രധാന ഭക്ഷണം. കൂട്ടം കൂടിയാണ് പൊതുവെ കാണപ്പെടുന്നത്.
ഉയരമുള്ള മരങ്ങളിലാണ് കൂടുകൂട്ടുകയും വിശ്രമിക്കുകയും ചെയ്യുന്നത്. കല്ലാറ്റിൽ എത്തുന്ന വിനോദ സഞ്ചാരികൾ ഇവയുടെ ചിത്രങ്ങൾ കാമറയിൽ പകർത്താൻ കാത്തുനിൽക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.