എരുമപ്പെട്ടി: മഴ കനത്തതോടെ നിറഞ്ഞൊഴുകി സന്ദർശകരുടെ മനം നിറക്കുകയാണ് ചാത്തൻചിറ ഡാം.
കാഞ്ഞിരക്കോട് കൊടുമ്പിൽ ഹരിതാഭമായ രണ്ട് മലകളുടെ നടുവിലായുള്ള ചാത്തൻചിറ ഡാമും അതിൽനിന്ന് കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും അടങ്ങിയ ദൃശ്യഭംഗിയാണ് പ്രധാന ആകർഷണം. കാട്ടരുവികളിൽനിന്ന് ഒഴുകിയെത്തുന്ന തണുത്ത, തെളിമയാർന്ന വെള്ളച്ചാട്ടത്തിൽ കുളിക്കാൻ യുവാക്കളുടെ വലിയ കൂട്ടങ്ങളാണ് ദിനംപ്രതി എത്തുന്നത്.
എരുമപ്പെട്ടി പഞ്ചായത്ത് അതിർത്തി പങ്കിടുന്ന ചാത്തൻചിറ ഡാം വടക്കാഞ്ചേരി നഗരസഭ അടക്കമുള്ള പരിസര പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷിക്കും ആവശ്യമായ ജലസ്രോതസ്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.