മൂന്നാർ: കാലവർഷത്തിലും സന്ദർശകത്തിരക്ക് ഒഴിയാതെ പെരിയകനാൽ പവർഹൗസ് വെള്ളച്ചാട്ടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് പെരിയകനാലിന് സമീപമാണ് മനോഹരമായ പവർഹൗസ് വെള്ളച്ചാട്ടം.
ഓൾഡ് ദേവികുളം (ഒ.ഡി.കെ) ഡിവിഷനിലെ സീതാദേവി തടാകത്തിൽനിന്ന് ഉദ്ഭവിക്കുന്ന അരുവിയാണ് ദേശീയപാതയോരത്ത് അഗാധമായ താഴ്ചയിലേക്ക് പതിക്കുന്നത്.
വേനലിൽ വറ്റിവരളുന്ന ഈ ജലധാര മഴക്കാലമാകുന്നതോടെ ക്രമേണ സജീവമാകുകയും മഴ കനക്കുന്നതോടെ ശക്തമായ വെള്ളച്ചാട്ടമായി മാറുകയും ചെയ്യും. ദേശീയപാതയോരത്തായതിനാൽ ഒട്ടേറെ വിനോദസഞ്ചാരികളാണ് പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.