പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാലരുവിയിൽ സന്ദർശകരുടെ പ്രവേശനഫീസ് വർധിപ്പിച്ചു. ഏഴു വർഷത്തിന് ശേഷമാണ് നിരക്ക് ഉയർത്തിയത്.മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് 50ൽനിന്ന് 70 ആയും, 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ നിരക്ക് 25ൽനിന്ന് 30 ആയും സ്കൂൾ വിദ്യാർഥികൾക്ക് 30ൽനിന്ന് 35 ആയും വർധിപ്പിച്ചു.
വിദേശികളുടെ നിരക്ക് 100ൽനിന്ന് 200 ആക്കി. പാർക്കിങ് ഫീസിലും വർധനയുണ്ട്. ബസ്- 200 (150), മിനി ബസ് -150 (100), ടൂവീലർ, ത്രീവീലർ 25 (20), ഫോർവീലർ- 60 (50) എന്നിങ്ങനെയാണ് പുതിയ നിരക്ക്. എന്നാൽ, ഇവിടെ ജോലിചെയ്യുന്ന ഗൈഡുകൾ ഉൾപ്പെടെയുള്ളവരുടെ ശമ്പളം വർധിപ്പിച്ചില്ല.
ഇപ്പോൾ ഗൈഡുകൾക്ക് ദിവസം 450 രൂപയും ഡ്രൈവർക്ക് 685 രൂപയുമാണ് ലഭിക്കുന്നത്. 44 തൊഴിലാളികളുണ്ട്. എല്ലാവരുടെയും താൽക്കാലിക നിയമനമാണ്. ഇവരുടെ ശമ്പളം കൂട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വർഷത്തിൽ 10 മാസത്തിൽ കുറവ് ജോലിയാണ് ഇവർക്ക് ലഭിക്കുന്നത്. ക്രിസ്മസ്- പുതുവത്സര ദിനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച 1,40,000 രൂപയുടെ ടിക്കറ്റ് വിറ്റ് വരവ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.