പനാജി: മൺസൂണിൽ അതിമനോഹരിയായി ഗോവയിലെ ദൂത്‌സാഗര്‍ വെള്ളച്ചാട്ടം. മൺസൂണിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേഷ് പാണ്ഡേയാണ് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്.
മൺസൂൺ ഗോവയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നു. മഴയുടെ നനവും പച്ചപ്പിന്റെ മടങ്ങിവരവുമെല്ലാം ഗോവയെ മനോഹരിയാക്കുന്നു. ദൂത്‌സാഗര്‍ വെള്ളച്ചാട്ടം പശ്ചിഘട്ടത്തിന്റെ സൗന്ദര്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
നേരത്തെ കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡിയും ദൂത്‌സാഗര്‍ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. സ്വർഗം ഭൂമിയെ കണ്ടപ്പോൾ എന്ന ക്യാപ്ഷനോടെയാണ് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ മന്ത്രി പങ്കുവെച്ചത്. ഗോവക്കും കർണാടകയിലെ ബെൽഗാമിനും ഇടക്കുള്ള റെയിൽവേ പാതക്ക് സമീപമാണ് ദൂത്‌സാഗര്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.