റംസാര്‍ തണ്ണീര്‍തട സംരക്ഷണ പട്ടികയില്‍ യു.എ.ഇയിലെ ഏഴാമത് ഇടമായ അജ്മാനിലെ അല്‍ സോറയില്‍ കണ്ടല്‍ മരങ്ങള്‍ ഇരട്ടിയാക്കുന്നു. വിപുലീകരണ പദ്ധതിയുടെ ഭാഗമായി ലക്ഷക്കണക്കിന് കണ്ടൽ മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. 10 കോടി കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള യു.എ.ഇയുടെ ദേശീയ പദ്ധതിയോട് അനുഭാവം പ്രകടിപ്പിച്ചാണ് അജ്മാനിലെ അല്‍ സോറയിലെ കണ്ടല്‍കാടുകള്‍ വികസിപ്പിക്കുന്നത്.
2023 സുസ്ഥിരത വർഷമായി യു.എ.ഇ ആഘോഷിക്കുന്ന ഘട്ടത്തില്‍ പ്രകൃതി സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പരിസ്ഥിതി സുസ്ഥിരത കൈവരിക്കുക, ജൈവവൈവിധ്യ സംവിധാനം വികസിപ്പിക്കുക അതുവഴി അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിന് ശ്രമങ്ങള്‍ നടത്തുകയാണ് ഇവിടെ. നിലവിൽ അഞ്ചു ലക്ഷം കണ്ടല്‍ മരങ്ങളാണ് സോറയിലുള്ളത്. പ്രതിദിനം ദശലക്ഷക്കണക്കിന് ലിറ്റർ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിന് സഹായകമാണ് ഈ കണ്ടല്‍കാട് പ്രദേശം.
രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള സന്ദർശകർക്ക് സവിശേഷമായ പ്രകൃതി ആസ്വദിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അജ്മാൻ എമിറേറ്റിലെ അല്‍ സോറ. അതിനാല്‍ തന്നെ ഈ പ്രദേശത്തിന്റെ സംരക്ഷണത്തിന് അജ്മാന് ഭരണകൂടം വലിയ പ്രാധാന്യമാണ് നല്കിപ്പോരുന്നത്. സ്വാഭാവിക ആവാസ വ്യവസ്ഥകൾ ആസ്വദിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട ഇക്കോ - ടൂറിസം പദ്ധതി കേന്ദ്രമായ ഇവിടെ നിരവധി വിനോദ കേന്ദ്രങ്ങളാണ് ഉയര്‍ന്നു വരുന്നത്. പത്തു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കണ്ടല്‍ കാട് പ്രദേശത്ത് പിങ്ക് ഫ്ലെമിംഗുകളും, ദേശാടന പക്ഷികളും ഉൾപ്പെടുന്ന 200 ലധികം ഇനം പക്ഷികൾ വർഷം മുഴുവനും ഇവിടെ എത്തുന്നുണ്ട്. സുസ്ഥിര കാലാവസ്ഥാ പ്രവർത്തനത്തിനുള്ള ദേശീയ അജണ്ടയ്ക്ക് അനുസൃതമായി അൽ സോറ സിറ്റി പരിസ്ഥിതി സൗഹൃദ പദ്ധതികൾ സ്ഥാപിക്കുന്നത് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റാസല്‍ഖോര്‍ പക്ഷി സങ്കേതം (2007), വാദി വുറയ്യ (2010), കല്‍ബ കണ്ടല്‍ വനം (2013), അല്‍ വത്ത്വ പക്ഷി സങ്കേതം (2013), സര് ബുനൈര്‍ ദ്വീപ് (2013), ബുല്‍ സയായീഫ് തണ്ണീര്‍ത്തടം (2016) എന്നിവയാണ് റംസാര്‍ പട്ടികയിലുള്ള മറ്റു യു.എ.ഇ പ്രദേശങ്ങള്‍. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഉല്ലാസങ്ങള്‍ ഒരുക്കാന്‍ മനോഹരമായ പാര്‍ക്കും അല്‍ സോറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബോട്ടിങ്, കയാക്കിങ്, ഫിഷിങ് എന്നിവക്കായി നിരവധിപേരാണ് ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്.
ലോകമെമ്പാടുമുള്ള ഗോൾഫ് കളിക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളോട് കൂടി നിമിക്കപ്പെട്ടിട്ടുള്ള ഗോള്‍ഫ് കോര്‍ട്ട് സോറയുടെ ആകര്‍ഷണീയതയാണ്. കുള്ളൻ മൃഗങ്ങൾക്കായി പിഗ്മി സൂ ഒരുക്കിയിരിക്കുന്നത് ഈ പ്രദേശത്താണ്. അജ്മാന് ടൂറിസം വികസന വകുപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്. അജ്മാന് മറീന ബോട്ട് സര്‍വീസ് ഈ പ്രദേശത്തെ കൂടി ഉള്‍ക്കൊള്ളുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഹോട്ടലുകളും ഇവിടെയുണ്ട്. കണ്ടല്‍കാടുകള്‍ക്കിടയിലൂടെ തടാകത്തില്‍ കയാക്കിങ്ങിനുള്ള സൗകര്യവും ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി നിരവധി നിർമാണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും ഇവിടെ ദ്രുതഗതിയില്‍ നടന്നു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.