ഊഷര പ്രദേശമായ റാസല്‍ഖൈമ വരും തലമുറകളെയും മുന്നില്‍ കണ്ട് ഉത്തരവാദിത്വ ബോധത്തോടെയാണ് ജലപരിപാലന രീതികള്‍ ക്രമീകരിച്ചിരിക്കുന്നത്
വിനോദ സഞ്ചാര മേഖലയിൽ സുസ്ഥിരമായ വികസന നയങ്ങൾ നടപ്പിലാക്കിയ റാസൽഖൈമക്ക് ‘എർത്ത് ചെക്കി’ന്റെ സിൽവർ സർട്ടിഫിക്കേഷൻ. ഈ നേട്ടം കൈവരിക്കുന്ന മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യ സ്ഥലമാണ് റാസല്‍ഖൈമ. ഊര്‍ജം, ജല ഉപഭോഗം, മാലിന്യ സംസ്കരണം, കാര്‍ബണ്‍ ബഹിര്‍ഗമനം, പരിസ്ഥിതി, സാമൂഹിക ഇടപെടല്‍ തുടങ്ങി പത്ത് വിഷയങ്ങളിലുള്ള സമീപനങ്ങളെ അടിസ്ഥാനമാക്കിയാണ് എര്ത്ത്ചെക്ക് സില്‍വര്‍ സര്ട്ടിഫിക്കേഷന് നല്‍കിവരുന്നത്. സുസ്ഥിര വിനോദ മേഖലയുടെ മൂലക്കല്ലായാണ് ഊര്‍ജ കാര്യക്ഷമതയെ എര്‍ത്ത് ചെക്ക് നിരീക്ഷിക്കുന്നത്.
പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങളിലാണ് ഊര്‍ജ മേഖലയില്‍ റാസല്‍ഖൈമയുടെ ഊന്നലെന്ന് എര്‍ത്ത് ചെക്ക് വിലയിരുത്തുന്നു. ജാഗ്രതയോടെയാണ് റാസല്‍ഖൈമയില്‍ ഊര്‍ജ വിഭവങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നത്. ജല സംരക്ഷണ വിഷയത്തിലും റാസല്‍ഖൈമ പ്രത്യേക കരുതല്‍ നല്കുന്നു. ഊഷര പ്രദേശമായ റാസല്‍ഖൈമ വരും തലമുറകളെയും മുന്നില്‍ കണ്ട് ഉത്തരവാദിത്വ ബോധത്തോടെയാണ് ജലപരിപാലന രീതികള്‍ ക്രമീകരിച്ചിരിക്കുന്നത്. മാലിന്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് സുസ്ഥിരതയുടെ പ്രധാനവശമായാണ് എര്‍ത്ത് ചെക്ക് രേഖപ്പെടുത്തുന്നത്.
പുനരുപയോഗത്തിന് ഊന്നല്‍ നല്കികൊണ്ടുള്ളതാണ് റാസല്‍ഖൈമയുടെ വേസ്റ്റ് മാനേജ്മെന്റ് നയം. ഇതിലൂടെ മാലിന്യം തള്ളുന്നയിടങ്ങളിലേക്ക് മാലിന്യങ്ങള്‍ എത്തുന്നതിന്റെ തോത് കുറക്കാന്‍ സഹായിക്കുന്നതും ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷത്തിന് അനുഗുണവുമാണ്. കാര്‍ബണ്‍ ബഹിര്‍ഗമന വിഷയത്തില്‍ ലോകതലത്തില്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് റാസല്‍ഖൈമയുടെ പ്രവര്‍ത്തനം. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് സഹായകമാണ്. സുസ്ഥിരതയെന്നത് കൂട്ടായ ഇടപെടലുകളുടെ പരിശ്രമ ഫലമാണ്.
താമസക്കാര്‍ക്കൊപ്പം സന്ദര്‍ശകരെയും സുസ്ഥിര സംരംഭങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് റാസല്‍ഖൈമയുടെ പ്രവര്‍ത്തനം. ധാര്‍മികവും സുസ്ഥിരവുമായ വിനോദ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്ന റാസല്‍ഖൈമ ഉത്തരവാദിത്ത ടൂറിസം മേഖലയെന്ന നിലയിലും എര്ത്ത്ചെക്ക് മാനദണ്ഡങ്ങളില്‍ റാസല്‍ഖൈമ മുന്‍നിരയിലാണ്. തനത് പരിസ്ഥിതി-ജൈവവൈവിധ്യ സംരക്ഷണത്തിലും റാസല്‍ഖൈ മുന്‍ഗണന നല്കുന്നു. സാംസ്ക്കാരിക പൈതൃക സംരക്ഷണം വിനോദയിടങ്ങളുടെ ആകര്‍ഷണമാണ്. രാജ്യത്തിന്‍െറ സമ്പന്നമായ സാംസ്ക്കാരിക പൈതൃക സംരക്ഷണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ മാതൃകാപരമാണ്.
സാമ്പത്തിക സാധ്യതകളും സാമ്പത്തിക ഭദ്രതയും സുസ്ഥിരതയുടെ അവിഭാജ്യഘടകമാണെന്നും എര്ത്ത്ചെക്ക് സര്ട്ടിഫിക്കേഷന് അധികൃതര്‍ വിലയിരുത്തല്‍. വിനോദ വ്യവസായം പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് നല്കുന്ന സംഭാവനകള്‍ കൂടി വിലയിരുത്തിയാണ് എര്ത്ത്ചെക്ക് അധികൃതര്‍ റാസല്‍ഖൈമക്ക് സില്‍വര്‍ സര്ട്ടിഫിക്കേഷന് സമ്മാനിച്ചതെന്നതും പ്രധാനമാണ്.
ബെഞ്ച് മാര്‍ക്കിങ് ഓഡിറ്റിങ് എന്നിവയിലൂടെ എര്ത്ത്ചെക്ക് സില്‍വര്‍ സര്ട്ടിഫിക്കേഷന് അനുവദിച്ചത് റാസല്‍ഖൈമയുടെ അഭിമാന നേട്ടമെന്ന് റാക് ടി.ഡി.എ സി.ഇ.ഒ റാക്കി ഫിലിപ്പ്സ് പറഞ്ഞു. 2025ഓടെ യു.എ.ഇയുടെ സുസ്ഥിര ടൂറിസം ലീഡര്‍ഷിപ്പിലേക്ക് പരിഗണിക്കുന്നതില്‍ സില്‍വര്‍ സര്ട്ടിഫിക്കേഷന് റാസല്ഖൈയെ സഹായിക്കും. സുസ്ഥിരതക്കായുള്ള റാസല്‍ഖൈമയുടെ പരിശ്രമങ്ങളും പ്രതിബദ്ധയും അഭിനന്ദനാര്‍ഹമാണെന്ന് എര്ത്ത്ചെക്ക് സ്ഥാപകനും സി.ഇ.ഒയുമായ സ്റ്റുവര്‍ട്ട് മൂര്‍ അഭിപ്രായപ്പെട്ടു.
സുസ്ഥിര വിനോദ സഞ്ചാര മേഖലയിലേക്കുള്ള റാസല്‍ഖൈമയുടെ യാത്രയില്‍ സുപ്രധാന നാഴികക്കല്ലായി മാറുകയാണ് സില്‍വര്‍ സര്ട്ടിഫിക്കേഷനെന്നത് ശ്രദ്ധേയമാണ്. 2025ഓടെ സുസ്ഥിര വിനോദ സഞ്ചാര മേഖലയില്‍ പ്രഥമ സ്ഥാനത്തെത്താനുള്ള റാസല്‍ഖൈമയുടെ സമര്‍പ്പണത്തെ സില്‍വര്‍ സര്ട്ടിഫിക്കേഷന് അരക്കിട്ടുറപ്പിക്കുന്നതാണെന്നാണ് റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ) വൃത്തങ്ങളുടെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.