കക്കയത്ത് മനം കവര്‍ന്ന് ടൂറിസം ബോട്ട് സര്‍വീസ്

  • ഉച്ചക്കുശേഷമാണ് റിസര്‍വോയറിലൂടെ ബോട്ട് സര്‍വീസുള്ളത്

കക്കയത്ത് സഞ്ചാരികളുടെ മനം കവര്‍ന്ന് ഹൈഡല്‍ ടൂറിസം ബോട്ട് സര്‍വീസ്. ജില്ലയിലെ ആദ്യത്തെ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി കക്കയം ഡാംസൈറ്റ് ജലാശയത്തില്‍ ആരംഭിച്ച ബോട്ട് സര്‍വീസ് ഇവിടെയത്തെുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷകകേന്ദ്രമായി മാറി.
ദിനേന നൂറുകണക്കിന് സന്ദര്‍ശകരാണ് കക്കയം ഡാംസൈറ്റ് പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.  
ആറുപേര്‍ക്ക് ഇരിക്കാവുന്ന രണ്ട് സ്പീഡ് ബോട്ടുകളാണ് റിസര്‍വോയറില്‍ സര്‍വീസ് നടത്തുന്നത്. ഇവിടെ ബോട്ട് ജെട്ടിയും നിര്‍മിച്ചിട്ടുണ്ട്.

ഉച്ചക്കുശേഷമാണ് റിസര്‍വോയറിലൂടെ ബോട്ട് സര്‍വീസുള്ളത്. ഓണത്തോടനുബന്ധിച്ച് നിരവധി സന്ദര്‍ശകരാണ് കക്കയം ഡാംസൈറ്റ് പരിസരത്തിന്‍െറ പ്രകൃതിഭംഗി ആസ്വദിക്കാനത്തെുന്നത്.
ബോട്ട് ദിവസേന 22 ട്രിപ് സര്‍വീസ് നടത്തുന്നുണ്ട്. ഒരു ട്രിപ്പില്‍ അഞ്ചുപേര്‍ക്ക് 750 രൂപയാണ് നിരക്ക്.
സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചാല്‍ കുടുംബസമ്മേതം സഞ്ചരിക്കാവുന്ന ബോട്ട് സര്‍വീസിനിടാനും തീരുമാനമുണ്ട്.
രണ്ടു പെഡല്‍ ബോട്ടുകളും ഉടനെ ഇവിടെയത്തെും. സമുദ്ര നിരപ്പില്‍നിന്നും രണ്ടായിരത്തിലേറെ അടി ഉയരത്തിലുള്ള കക്കയം ഡാംസൈറ്റില്‍ ജലാശയത്തിനിരുവശവും ഇടതൂര്‍ന്ന കാടാണ്. ആന, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ വന്യജീവികളും ഇവിടെ കാണപ്പെടുന്നു. കെ.എസ്.ഇ.ബി ഈ വര്‍ഷം നടപ്പാക്കുന്ന അഞ്ച് ജല ടൂറിസം പദ്ധതികളിലൊന്നാണ് കക്കയത്തേത്.
മലബാര്‍ ഹെവന്‍ ആഭിമുഖ്യത്തിലാണ് ജല ടൂറിസം പദ്ധതി നടപ്പാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.