തൃശൂർ: തൃശൂരിെൻറ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാൻ വിലങ്ങൻകുന്ന് വിളിക്കുന്നു. മനംമയക്കുന്ന വിസ്മയക്കാഴ്ചകൾക്കൊപ്പം രണ്ടാംലോകയുദ്ധകാല ചരിത്രവും വിലങ്ങന്‍ പറയാനുണ്ട്.
അക്കാലത്ത് ഒരു നിരീക്ഷണ നിലയവും മിലിറ്ററി ക്യാമ്പും ഇവിടെ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു. വിലങ്ങൻകുന്നിെൻറ മുകളിൽനിന്നും ചുറ്റും നോക്കിയാൽ കിഴക്ക് സഹ്യപർവതനിരകൾ, പെരുമല, തയ്യൂർ കോട്ട, പടിഞ്ഞാറ് അറബിക്കടൽ, തൃശൂർ നഗരം തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ചകളും വ്യക്തമായി കാണാം.
ദൂരക്കാഴ്ചക്ക് സൗകര്യമുള്ള ഇത്ര ഉയരമുള്ള ഒരു കുന്ന് തൃശൂർ നഗരത്തിന് തൊട്ടടുത്ത് വേറെ ഇല്ല. ഒട്ടേറെ വിനോേദാപാധികളാണ് പുതുവർഷത്തിൽ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ഒരു ഔട്ട്ഡോർ തിയറ്ററും കുട്ടികൾക്കായി വാഗൺ വീൽ ഉൾപ്പടെയുള്ള പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുടുംബശ്രീയുടെ കാൻറീൻ, വിലങ്ങൻ ട്രക്കേഴ്സ് പ്രവർത്തകർ നട്ടുവളർത്തുന്ന അശോകവനം, ഭിന്നശേഷി സൗഹൃദമാണ് ഇവിടത്തെ എല്ലാ സൗകര്യങ്ങളും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
രണ്ടുകോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനമാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ വിലങ്ങനിൽ നടത്തിയത്. 13 പുതിയ ഉല്ലാസ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മുന്നിലെ വലിയ സ്ക്രീനിൽ തെളിയുന്ന അതേ സീനുകളുടെ 'ഇഫക്ട്' സമ്മാനിക്കുന്ന 16 ഡി തിയറ്ററാണ് പാർക്കിലെ മറ്റൊരാകർഷണം. 180 ഡിഗ്രിയിൽ തിരിയുന്ന സീറ്റാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വെള്ളച്ചാട്ടവും മഞ്ഞും സുഗന്ധവുമെല്ലാം തിയറ്ററിൽ പ്രേക്ഷകർക്ക് അനുഭവിക്കാനാകും. അത്ഭുതങ്ങളുടെ 'ഹൊറർ ഹൗസ്' ആണ് രണ്ടാമത്തെ താരം. ബലൂൺ പാർക്ക് യന്ത്ര ഊഞ്ഞാൽ എന്നു വിശേഷിപ്പിക്കുന്ന വാഗൺ വീലാണ് കുരുന്നുകളെ സ്വാഗതം ചെയ്യുന്ന പുത്തൻ കളിയുപകരണങ്ങളിലൊന്ന്.
കൂറ്റൻ ബലൂൺ പാർക്കിെൻറ നിർമാണം പൂർത്തിയായി. 800 മീറ്റർ നീളത്തിൽ മരങ്ങൾക്കിടയിലൂടെ വീൽചെയറുകൾക്ക് കൂടി കടന്നുപോകാവുന്ന തരത്തിൽ നിർമിച്ച നടപ്പാതകൾ ഇവിടെയുണ്ട്. രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമാണ് ശുചിമുറി ഒരുക്കിയിട്ടുള്ളത്. വീൽചെയർ കടക്കാൻ കഴിയുംവിധം വീതിയുള്ള വാതിലും ഹാൻഡ് റെയിലുകളും ശുചിമുറികളിലുണ്ട്.
വാഷ് ബേസിെൻറ ഉയരം ക്രമീകരിച്ചിട്ടുള്ളതും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ്. തൃശൂർ നഗരത്തിെൻറ വിവിധ ദൃശ്യങ്ങൾ സമ്മാനിക്കുന്ന നാല് വ്യൂ പോയൻറും വിലങ്ങനെ മനോഹരമാക്കുന്നുണ്ട്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചതോടെ വിലങ്ങനിലിപ്പോൾ എവിടെയും വെളിച്ചമുണ്ട്.
20 രൂപയാണ് വിലങ്ങനിലേക്കുള്ള പ്രവേശന ഫീസ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയാണ് സന്ദർശനം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് പ്രവേശനം. രോഗലക്ഷണമുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.