മൂന്നാര്‍: ക്രിസ്മസ്, പുതുവത്സരത്തോട് അനുബന്ധിച്ച് മൂന്നാറില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. ഒരുമാസത്തിനിടെ അരലക്ഷത്തോളം സന്ദര്‍ശകരാണ് മൂന്നാറില്‍ എത്തിയത്. കോവിഡിനെ തുടര്‍ന്ന് നിലച്ച മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഖലകളെല്ലാം ഉണര്വിെൻറ പാതയിലാണ്. മാട്ടുപ്പെട്ടി, രാജമല, ടോപ്സ്റ്റേഷന്, വട്ടവട എന്നിവിടങ്ങളില്‍ ട്രാഫിക് കുരുക്കുവരെ അനുഭവപ്പെടുകയാണ്. സ്വദേശീയരാണ് ഏറ്റവുമധികം. പുലര്‍ച്ചയോടെ എത്തുന്ന പലരും വൈകുന്നേരത്തോടെ മടങ്ങുകയാണ് പതിവ്.
കുടുംബസമ്മേതം എത്തുന്നവര്‍ ആഹാരം പാകംചെയ്ത് തിരക്കൊഴിഞ്ഞ മേഖലകളില്‍ ഒത്തുകൂടി ഭക്ഷണംകഴിക്കും. വൈകുന്നേരത്തോടെ ഷോപ്പിങ് നടത്തും. തുടര്‍ന്ന് രാത്രിയോടെ സ്വദേശത്തേക്ക് മടങ്ങും. മൂന്നാറില്‍ ഹോട്ടലടക്കം തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടങ്ങളില്‍ എത്തുന്നവരുടെ എണ്ണം തീരെ കുറവാണ്.
ഡിസംബര്‍ പകുതിയാകുമ്പോഴും മൂന്നാറില്‍ ശൈത്യമെത്തിയിട്ടില്ല. ക്രിസ്മസ് അടുക്കുന്നതോടെ തണുപ്പ് എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഷോക്കേഴ്സ് മൂന്നാര്‍ സംഘടയുടെ പ്രതിനിധി വിനോദ് പറയുന്നു. മുറികള്‍ക്കായി അന്വേഷണം വരുന്നുണ്ട്. എന്നാല്‍, സീസണില്‍ ലഭിച്ചതുപോലെ കച്ചവടം പ്രതീക്ഷിക്കാനാകില്ല. വാടക കുറച്ചാണ് മുറികള്‍ നല്‍കുന്നത്.
വിദേശികളുടെ കടന്നുവരവ് കൂടിയാൽ മാത്രമേ പിടിച്ചുനില്ക്കാന് സാധിക്കൂവെന്നും വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.