കണ്ണൂർ: കേരളത്തിൽ അപൂർവമായി കാണുന്ന വൈറ്റ് ടെയിൽഡ് ലാപ് വിങ്ങ് പക്ഷിയെ (white tailed lapwing) കണ്ണൂരിൽ കണ്ടെത്തി. ഏഷ്യൻ വാട്ടർ ഫൗൾ സെൻസസിെൻറ ഭാഗമായാണ് ഉത്തര കേരളത്തിെൻറ ഏറ്റവും വലിയ തണ്ണീർതട മേഖലയായ കാട്ടാമ്പള്ളിയിൽ നടത്തിയ സർവെയിൽ പക്ഷി നിരീക്ഷകനായ സജീവ് കൃഷ്ണനാണ് പക്ഷിയെ കരിക്കൻക്കണ്ടിച്ചിറയിൽ കണ്ടെത്തിയത്.
ഈ പക്ഷി ഇറാഖ്, ഇറാൻ, റഷ്യ എന്നിവടങ്ങളിലാണ് പ്രജനനം നടത്തുന്നത്. മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെൻറർ ഫോർ വൈൽഡ് ലൈഫിെൻറ നേതൃത്വത്തിലാണ് സർവെ നടത്തിയത്. ഇതോടെ കണ്ണൂരിൽ 425 ഓളം പക്ഷികളെയാണ് കണ്ടെത്താൻ സാധിച്ചത്. കാട്ടാമ്പള്ളിയുടെ ഭാഗമായ മുണ്ടേരിക്കടവ്, വരംക്കടവ്, പുല്ലൂപ്പിക്കടവ്, വള്ളുവൻക്കടവ്, കുന്നംകൈ, കക്കാട് പുഴ, കരിക്കൻക്കണ്ടിച്ചിറ എന്നീ മേഖലകളിലാണ് സർെവ നടത്തിയത്. 40ഓളം പക്ഷി നിരീക്ഷകർ പങ്കെടുത്തു.
കാട്ടാമ്പള്ളി തണ്ണീർതടത്തിൽ 106 വിവിധ പക്ഷി വർഗത്തെയാണ് കണ്ടെത്തിയത്. അതിൽ കൂടുതലായും ദേശാടന പക്ഷികളായ നോർത്തേൺ പിൻ ടെയിൽ(Northen Pintail), ഗാർഗെനി(Garganey), ബ്ലാക്ക് ടെയിൽഡ് ഗോഡ് വിറ്റ്(Black-tailed Godwit) എന്നിവയാണ്. അതിനു പുറമെ തേദ്ദശീയമായ ചൂളൻ ഇരണ്ട, ചെറിയ നീർകാക്ക എന്നിവയെയും കൂടുതലായും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.