representational image

മൂന്നുപേർക്ക് കൂടി ഒമിക്രോൺ; ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 36

വിശാഖപട്ടണം: ആന്ധ്രപ്രദേശിലും ചണ്ഡിഗഡിലും കർണാടകയിലും​ ഓരോ കേസുകൾ വീതം റിപ്പോർട്ട്​ ചെയ്​തതോടെ ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 36 ആയി. അയർലൻഡിൽ നിന്നെത്തിയ 34കാരനാണ് ആന്ധ്രപ്രദേശിൽ​ ഒമിക്രോൺ ബാധിച്ചത്​. ഇയാൾക്ക്​ രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ പരി​ശോധന ഫലം നെഗറ്റീവായിരുന്നു.

ചണ്ഡീഗഡിലെ ബന്ധുക്കളെ കാണാൻ ഇറ്റലിയിൽ നിന്ന് എത്തിയ 20കാരൻ ഒമിക്രോൺ പോസിറ്റീവായി. നവംബർ 22ന് ഇന്ത്യയിലെത്തിയ ശേഷം ഹോം ക്വാറന്‍റീനിലായിരുന്നു. ഡിസംബർ ഒന്നിന് നടത്തിയ പുനഃപരിശോധനയിൽ കൊവിഡ് പോസിറ്റീവായി. ജനിതക ശ്രേണീകരണത്തിലാണ്​ ഒമി​ക്രോൺ സ്​ഥിരീകരിച്ചത്​.

രോഗലക്ഷണങ്ങളില്ലാത്ത ഇയാൾ ഇറ്റലിയിൽ വെച്ച് ഫൈസർ വാക്സിൻ രണ്ട്​ ഡോസും സ്വീകരിച്ചിരുന്നു. നിലവിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റീനിലാണ്. ഇയാളുടെ ബന്ധുക്കളും ക്വാറന്‍റീനിൽ കഴിയുകയാണ്​. ബന്ധുക്കളുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായിരുന്നു.

കർണാടകയിൽ മൂന്നാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയ 34കാരനിലാണ് ഒമിക്രോൺ കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി.

ഡൽഹിയിൽ രണ്ടാമത്തെ കേസ്​ കഴിഞ്ഞദിവസം സ്​ഥിരീകരിച്ചിരുന്നു. മഹാരാഷ്​ട്രയും രാജസ്​ഥാനുമാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ച മറ്റു സംസ്​ഥാനങ്ങൾ.

രാജ്യത്ത്​ ഒമിക്രോൺ ​േകസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കോവിഡ്​ 19 സ്​ഥിതിഗതികൾ കർശനമായി നിരീക്ഷിക്കാൻ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രം നിർദേശം നൽകി. പുതിയ കോവിഡ്​ പോസിറ്റീവ്​ കേസുകളുടെ ക്ലസ്റ്ററുകൾ തടയുന്നതിന്​ ജില്ലതലത്തിൽ നടപടികൾ കേന്ദ്രീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൺ സംസ്​ഥാനങ്ങൾക്ക്​ കത്തയക്കുകയും ചെയ്​തു.

കേരളം ഉൾപ്പെടെ മൂന്നു സംസ്​ഥാനങ്ങളിലെ എട്ടു ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി​ 10 ശതമാനത്തിന്​ മുകളിലാണെന്ന്​ കേന്ദ്രം അറിയിച്ചു. മിസോറാം, സിക്കിം എന്നിവയാണ്​ മറ്റു സംസ്​ഥാനങ്ങൾ.

ഏഴു സംസ്​ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 19 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക്​ അഞ്ച്​ ശതമാനത്തിനും 10ന​ും ഇടയിലാണെന്നും കേ​ന്ദ്രം വ്യക്തമാക്കി. പോസിറ്റിവിറ്റി നിരക്ക്​ ഉയർന്ന 27 ജില്ലകളിൽ കർശന ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദേശിച്ചു. 'ഏതെങ്കിലും ജില്ലയിൽ കേസുകളുടെ വർധനവ്​ രേഖപ്പെടുത്തുകയാണെങ്കിൽ മാർഗനിർദേശങ്ങൾ അനുസരിച്ച്​ കടുത്ത പ്രദേശിക നിയന്ത്രണം ഏർപ്പെടുത്തണം' -ഭൂഷൺ കത്തിൽ ചൂണ്ടിക്കാട്ടി. പരിശോധന വർധിപ്പിക്കണമെന്നും വാക്​സിനേഷൻ വേഗത്തിലാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്​.

Tags:    
News Summary - two fresh omicron case reported in andhra and Chandigarh; total tally raised to 35

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.