ഈദ്​ ദിനത്തിൽ കന്തൂറയണിഞ്ഞ്​ നിയാദി

കന്തൂറയണിഞ്ഞ്​, ഈദ്​ ആഘോഷിച്ച്​ അൽ നിയാദി

ദുബൈ: ബഹിരാകാശത്ത്​ കന്തൂറയണിഞ്ഞ്​ ഈദ്​ ആഘോഷിച്ചും ആശംസനേർന്നും സുൽത്താൻ അൽ നിയാദി. പരമ്പരാഗത അറബ്​ വസ്ത്രമായ കന്തൂറയും തലപ്പാവും അണിഞ്ഞ്​ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിൽ നിൽക്കുന്ന വീഡിയോ ട്വിറ്റർ വഴിയാണ്​ പുറത്തുവിട്ടത്​. സംഗീത പശ്​ചാത്തലത്തിലാണ്​ വീഡിയോ​. എന്‍റെ വിശ്വസ്​ത സുഹൃത്ത്​ ‘സുഹൈലി’നൊപ്പം ഈദ്​ ആഘോഷിക്കുമെന്നാണ്​ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്​. യു.എ.ഇ ബഹിരാകാശ എജൻസിയുടെ ഭാഗ്യചിഹ്നമാണ്​ ‘സുഹൈൽ’ എന്ന കുഞ്ഞുപാവ. അനുഗ്രഹീതമായ ഈ അവസരത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഭൂമിയിലുള്ള എല്ലാവർക്കും ഊഷ്മളമായ ആശംസകൾ നേരുന്നു. നിങ്ങൾക്ക് സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെ -എന്ന്​ അറബിയിൽ ആശംസ അറിയിക്കുന്നുമുണ്ട്​ അൽ നിയാദി. ആദ്യമായാണ്​ മുസ്​ലിം ബഹിരാകാശ സഞ്ചാരി റമദാൻ പൂർണമായും ബഹിരാകാശ നിലയത്തിൽ ചിലവഴിച്ച്​ പെരുന്നാളിനെ സ്വീകരിക്കുന്നത്​.

Tags:    
News Summary - eid2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.