സ്വാതന്ത്ര്യസമര കാലത്തും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ജനാധിപത്യ രാഷ്ട്രം പടുത്തുയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വനിതകളുടെ എണ്ണം ചെറുതല്ല. പല താളുകളായി വിസ്മരിക്കപ്പെട്ട ശക്തരായ ആ സ്ത്രീകളെ പരിചയപ്പെടുത്തുന്നു.
ദാദാഭായ് നവറോജിയുടെ ഏകമകനായ ഡോ. അർദേഷിറിെൻറ മകളാണ് പെറിൻബെൻ ക്യാപ്റ്റൻ. ബോംെബയിലെ ആദ്യകാല വനിത പ്രസ്ഥാനമായ രാഷ്ട്രീയ സ്ത്രീസഭ രൂപവത്കരണത്തിൽ നിർണായക പങ്കുവഹിച്ചു. ഉപ്പുസത്യഗ്രഹ കാലത്ത് പെറിൻബെൻ, ലീലാവതി ബെൻ മുൻഷി, കമലാദേവി ചതോപാധ്യായ, തത്തൻ ബെൻ മേത്ത തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദേശമദ്യ ഷാപ്പുകളിൽ വ്യാപകമായ പിക്കറ്റിങ് നടത്തുകയും തടവറയിലാവുകയും ചെയ്തു. കോൺഗ്രസിെൻറ ഡിക്ടേറ്റർ സ്ഥാനവും വഹിച്ചിട്ടുണ്ട്.
കേംബ്രിജിൽ ജനിച്ച നെല്ലി , അവരുടെ അമ്മ എഡിത്തിെൻറ വിദ്യാർഥിയായിരുന്ന ജിതേന്ദ്ര മോഹെൻ സൻഗുപ്തയുമായി സൗഹൃദത്തിലാവുകയും െസൻഗുപ്തയെ വിവാഹം ചെയ്തശേഷം ഇന്ത്യയിലെത്തുകയുമായിരുന്നു. നിസ്സഹകരണ സമരത്തിലുൾപ്പെടെ പെങ്കടുത്തിട്ടുള്ള ഇവർ തടവറയിൽ കിടന്നിട്ടുണ്ട്. 1936, 1940, 1946 വർഷങ്ങളിൽ ബംഗാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തിനുശേഷം ഭർതൃഗൃഹമായ ചിറ്റഗോങ്ങിൽ തുടരാൻതന്നെ അവർ തീരുമാനിച്ചു.
ബ്രിട്ടീഷ് നേവി ഉദ്യോഗസ്ഥെൻറ മകളായ മെഡലിൻ ഗാന്ധിജിയോടുള്ള ആരാധനയെ തുടർന്ന് അദ്ദേഹത്തിെൻറ ശിഷ്യയായി മാറുകയായിരുന്നു. സബർമതിയിലെത്തി അവിടത്തെ അന്തേവാസിയായ അവരെ ഗാന്ധിജി തന്നെയാണ് 'മീര ബെഹൻ' എന്ന് വിളിച്ചത്. 1960ൽ 'സ്പിരിറ്റ്സ് ഒാഫ് പിൽഗ്രിമേജ്' എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു.
കാഞ്ഞിരപ്പള്ളിക്കാരിയായ അക്കാമ്മ ചെറിയാൻ 1938ലെ കാഞ്ഞിരപ്പള്ളിയിലെ സ്ത്രീകളുടെ സമരത്തിെൻറ നേതാവായിരുന്നു. ചിത്തിരതിരുനാൾ രാജാവിന് നിവേദനം സമർപ്പിക്കുന്നത് തടയാൻ തോക്കുമായെത്തിയ കേണൽ വാട്കിസിെൻറ തോക്കിൻമുനയിലേക്ക് സെധെര്യം കടന്നുചെന്ന ധീരവനിതയാണ് അക്കാമ്മ ചെറിയാൻ. 1942ൽ സ്റ്റേറ്റ് കോൺഗ്രസിെൻറ ആക്ടിങ്പ്രസിഡൻറായി. സ്വാതന്ത്ര്യാനന്തര തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിെൻറ സജീവ പ്രവർത്തകയായിരുന്നു ആനി മസ്ക്രീൻ. സിവിൽ നിയമലംഘന പരിപാടിയിൽ പെങ്കടുത്ത ആനി മസ്ക്രിന് 18 മാസത്തെ കഠിനതടവും 1000 രൂപ പിഴയും വിധിച്ചു. 1944ൽ സ്റ്റേറ്റ് കോൺഗ്രസ് സെക്രട്ടറിയായി. 1948ൽ നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കോളജ് പഠനകാലത്തുതന്നെ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വിവിധ സത്യഗ്രഹ സമരങ്ങളിൽ പെങ്കടുത്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ല സെക്രട്ടറിയായിരുന്ന ഹാജിറ 'പ്രഭ' എന്നപേരിൽ ഒരു ഹിന്ദി മാസിക പുറത്തിറക്കി.
1940ലെ അഖിലേന്ത്യ വിമൻസ് കോൺഫറൻസിെൻറ ഒാർഗനൈസിങ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1954ൽ കോപൻേഹഗനിൽ നടന്ന വിമൻസ് വേൾഡ് കോൺഗ്രസിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു.
നിയമലംഘന സമരത്തിൽ പെങ്കടുത്ത് അറസ്റ്റിലായി. 1936ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലബാറിലെ അർബൻ നിയോജക മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1937ൽ ഡി.സി .സിയുടെ ട്രഷററായി. പലതവണ ജയിൽവാസമനുഷ്ഠിച്ചു. ഒേട്ടറെ ജീവകാരുണ്യ പ്ര്വർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു.
കൽക്കത്തയിലെ ആദ്യ വിദ്യാർഥി സംഘടനയായ 'ഛാത്രിസംഘ'യിൽ അംഗമായി. സൂര്യസെന്നും സംഘവും നടത്തിയ ആയുധപ്പുര ആക്രമണത്തിെൻറ ഗൂഢാലോചനയിൽ പങ്കാളിയാവുകയും തുടർന്ന് തടവനുഭവിക്കുകയും ചെയ്ത കൽപന ഉജ്ജ്വല പ്രവർത്തനങ്ങൾ നടത്തിയ വിപ്ലവകാരിയാണ്. റഷ്യൻ ഭാഷാപഠന ഇൻസ്റ്റിറ്റ്യൂട്ടിെൻറ സഥാപക ഡയറക്ടറായിരുന്നു കൽപന.
നാടകം എന്ന മാധ്യമത്തെ ദേശീയത വളർത്തുന്നതിൽ ഒരു ജനകീയായുധമാക്കി മാറ്റിയ ധീരയായ കലാകാരിയും വിപ്ലവകാരിയുമായിരുന്നു ജാനകി അമ്മാൾ. അന്ന് നാടകത്തിൽ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് പുരുഷന്മാരായിരുന്നു. ഇൗ സമ്പ്രദായം തകർത്തത് തമിഴ് ജനതയുടെ മനസ്സിൽ ദേശീയ ബോധം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഉപ്പുസത്യഗ്രഹ കാലത്ത് ഗാന്ധി^ഇർവിൻ ഉടമ്പടിയുടെ ഭാഗമായി തടവറയിലെ രാഷ്ട്രീയ നേതാക്കളെല്ലാം മോചിതരായപ്പോഴും അരുണെയ വിട്ടയച്ചില്ല. ക്വിറ്റിന്ത്യ സമരകാലത്ത് പ്രമുഖരായ കോൺഗ്രസ് പ്രവർത്തകരെല്ലാം അറസ്റ്റിലായേപ്പാൾ അരുണയടക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കളാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ധീരമായി നയിച്ചത്. 'ഇൻക്വിലാബ്' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.
അച്ഛനും അമ്മയും സാമൂഹിക പ്രവർത്തകരായിരുന്ന ബീനയുടെ കുഞ്ഞുനാളിൽ തന്നെ അവർ ഗാന്ധിശിഷ്യയായി മാറി. 'ഛാത്രിസംഘ' എന്ന പെൺകുട്ടികളുടെ സംഘടനയുടെ സജീവ പ്രവർത്തകയായിരുന്ന 1926ലെ കൽക്കത്ത കോൺഗ്രസിൽ വളൻറിയറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കത്ത യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങിനിടയിൽ ബീന ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സനു നേരെ നിറയൊഴിച്ചു. തുടർന്ന് ഒമ്പതുവർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. ഗാന്ധിജിയുടെ ശ്രമഫലമായി 1939ൽ മോചിതയായ ശേഷം വീണ്ടും കോൺഗ്രസിൽ സജീവമായി. 1946 മുതൽ 1951 വരെ ബംഗാൾ നിയമസഭ സാമാജികയായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിനെതിെര സായുധകലാപം നയിച്ച വിപ്ലവകാരിയായിരുന്നു ദുർഗാവതിദേവി. സാൻഡേഴ്സ് വധത്തിനുശേഷം ലാഹോറിൽനിന്ന് രക്ഷപ്പെട്ട് സാഹസികമായ രീതിയിൽ ഭഗത് സിങ്ങിനെ സഹായിച്ചതോടുകൂടിയാണ് ദുർഗാവതിദേവി ചരിത്രത്തിലിടം നേടുന്നത്. അതിനുശേഷം നിരവധി തവണ വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തി. സ്വാതന്ത്ര്യാനന്തരം മറ്റ് സമരസേനാനികളിൽനിന്ന് തികച്ചും വ്യത്യസ്തയായി ദുർഗാവതിദേവി ഗാസിയാബിൽ സാധാരണ ജീവിതം നയിക്കാൻ തീരുമാനിച്ചു. അവിടെ തന്നെ നിർധനരായ വിദ്യാർഥികൾക്കായി വിദ്യാലയം ആരംഭിക്കുകയും ചെയ്തു.
അലഹബാദിലെ കോൺഗ്രസ് ഒാഫിസ് കേന്ദ്രീകരിച്ചായിരുന്നു സുചേത കൂടുതൽ പ്രവർത്തനങ്ങളും നടത്തിയത്. രണ്ടുവർഷം തടവിലായി. 1959ൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും1963ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും.
എട്ടാം വയസ്സിൽ വിദേശമദ്യഷാപ്പ് പിക്കറ്റ് ചെയ്തതിനെ തുടർന്ന് മർദനമേറ്റു. ഗാന്ധിയുടെ ശിഷ്യയായിരുന്ന ഇവർ ആഡംബര ജീവിതത്തിൽനിന്ന് വിട്ടുനിന്നു. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ 1942 ആഗസ്റ്റ് ഒമ്പതിന് ബോംബെ ഗോവാലിയ ടാങ്ക് ഗ്രൗണ്ടിൽ ഉഷയടക്കമുള്ള രണ്ടാംനിര നേതാക്കൾ കോൺഗ്രസ് പതാകയുയർത്തി സമരത്തിന് ആവേശം പകർന്നു. അക്കാലത്ത് തരംഗമായിരുന്ന കോൺഗ്രസ് റേഡിയോയുടെ പിറകിൽ ഉഷ മേത്തയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.