അതിസമ്പന്നമായ കുടുംബത്തിൽ ജനിച്ച മൃദുല പിന്നീട് ഗാന്ധി മാർഗം സ്വീകരിക്കുകയായിരുന്നു. മദ്യഷാപ്പുകൾ പിക്കറ്റ് ചെയ്യാനും ദണ്ഡി ഉപ്പുകൾ വിറ്റഴിക്കാനും മുന്നിട്ടിറങ്ങിയ അവർ പലതവണ ജയിൽവാസം അനുഭവിച്ചു. 1945ൽ ബോംബെ നിയസഭാംഗത്വം നിരസിച്ച് ശാന്തിസേനയുടെ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. സ്ത്രീവിമോചനത്തെയും ദേശീയസ്വാതന്ത്ര്യത്തെയും ഇണക്കിച്ചേർത്തുകൊണ്ട് പുരുഷാധിപത്യെത്ത പൂർണമായും നിഷേധിച്ച മൃദുല സാരാഭായ് ഒരു ഫെമിനിസ്റ്റായിരുന്നു.
ഉപ്പുസത്യഗ്രഹത്തിൽ പെങ്കടുത്ത് ബോംബെ പ്രസിഡൻസിയിൽ ആദ്യം അറസ്റ്റിലാവുന്ന വനിത. ഇന്ത്യൻ കലാമേളയെയും കരകൗശലവിദ്യകളെയും സംരക്ഷികുന്നതിൽ വലിയ പങ്കുവഹിച്ചു. ഹസ്തകലകളുടെ അമ്മയായി അവർ അറിയപ്പെട്ടു. 17 വർഷത്തോളം ഇന്ത്യൻ ഹാൻഡിക്രാഫ്റ്റ് ബോഡിെൻറ അധ്യക്ഷപദം അലങ്കരിച്ചു.
ഉത്തര അയർലൻഡിൽ ജനിച്ച മാർഗരറ്റ് വിവേകാനന്ദെൻറ ജീവിതത്തിൽ ആകൃഷ്ടയായി ഇന്ത്യയിലെത്തുകയായിരുന്നു. ബ്രഹ്മചര്യ സ്വീകരിച്ച ഇവർക്ക് വിവേകാനന്ദനാണ് 'നിവേദിത' എന്ന പേര് നൽകുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായിരുന്നു.
ഝാൻസി റാണി റെജിമെൻറിെൻറ നേതൃത്വമേറ്റെടുത്തതോടെയാണ് ലക്ഷ്മി സ്വാമിനാഥൻ ക്യാപ്റ്റൻ ലക്ഷ്മിയാവുന്നത്. സ്ത്രീകളുടെ മാത്രമായ സൈനിക ദളമാണ് ഝാൻസി റാണി റെജിമെൻറ്. പിന്നീടങ്ങോട്ട് സാഹസികവും അതിഗൗരവുമായ പല യുദ്ധങ്ങൾക്കും അവർ നേതൃത്വം കൊടുത്തു.
ആറാമത് ലോക്സഭയിലെ അംഗമായ മൃണാൾ ഘോറെ 'പാനിവാലി ബായി' എന്നാണ് അറിയപ്പെടുന്നത്. വടക്കേ മുംബൈയിലെ ഗോരെഗാവോം എന്ന സ്ഥലത്ത് രൂക്ഷമായ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാൻ അവർ പരിശ്രമിച്ചതിെൻറ ഫലമായാണ് ഇൗ പേര് ലഭിച്ചത്.
ജയ്പുരിലെ റാണിയായിരുന്ന മഹാറാണി ഗായത്രി ദേവി സ്വാതന്ത്ര്യത്തിനുശേഷം പാർലമെൻറിലേക്ക് മത്സരിക്കുകയും ചരിത്രവിജയം കൈവരിക്കുകയും ചെയ്തു. സി. രാജഗോപാലാചാരി രൂപവത്കരിച്ച സ്വതന്ത്ര പാർട്ടിയിൽനിന്നാണ് അവർ മത്സരിച്ചത്.
ഗ്വാളിേയാറിെൻറ രാജമാതയായ വിജയരാെജ സിന്ധ്യ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന സാന്നിധ്യമായിരുന്നു. കോൺഗ്രസിെൻറയും സ്വതന്ത്ര പാർട്ടിയുടെയും ടിക്കറ്റിൽ മത്സരിച്ച ഇവർ പിന്നീട് ഭാരതീയ ജനസംഘം പാർട്ടിയിൽ ചേരുകയായിരുന്നു. 1957, 1967, 1971, 1991, 1996, 1998 എന്നീ വർഷങ്ങളിൽ മത്സരിച്ച് വിജയിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആരോഗ്യ മന്ത്രിയായിരുന്നു രാജ്കുമാരി അമൃത്കൗർ. ഗാന്ധിജിയുടെ ശിഷ്യയായിരുന്ന ഇവർ ബ്രഹ്മചര്യം സ്വീകരിച്ച് വർധയിലെ അന്തേവാസിയായി. 1932ൽ ബ്രിട്ടീഷ് പാർലമെൻറ് സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ ഇന്ത്യൻ വനിതകളുടെ അവകാശ പത്രിക സമർപ്പിച്ചു. 1936ൽ ഗാന്ധിജിയുടെ സെക്രട്ടറിമാരിൽ ഒരാളായി. സ്വാതന്ത്ര്യ സമരത്തിൽ പെങ്കടുത്ത് നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ച അമൃത മധ്യപ്രദേശിൽനിന്ന് കോൺസ്റ്റിറ്റുവൻറ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ ഏക വനിത പ്രധാനമന്ത്രിയായിരുന്നു ഇന്ദിര പ്രിയദർശിനി ഗാന്ധി. 1966 ജനുവരി മുതൽ 1977 മാർച്ച് വരെയാണ് പ്രധാനമന്ത്രിയായിരുന്നത്. ബി.ബി. സി 'വുമൺ ഒാഫ് ദ മില്ലേനിയം' (സഹസ്രാബ്ദത്തിലെ വനിത) എന്നാണ് ഇന്ദിരയെ വിശേഷിപ്പിച്ചത്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രജ്ഞരിൽ ഒരാളായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്. നെഹ്റുവിെൻറ സഹോദരിയായിരുന്ന ഇവർ സ്വാതന്ത്ര്യത്തിനുമുമ്പ് കാബിനറ്റിൽ പദവി ലഭിച്ച ആദ്യത്തെ വനിതയാണ്. സോവിയറ്റ് യൂനിയനിലെ ഇന്ത്യൻ അംബാസഡറായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്.
ഒാൾ ഇന്ത്യ ക്രിസ്ത്യൻ കോൺഫറൻസിെൻറ വൈസ് പ്രസിഡൻറായിരുന്ന വയലറ്റ് ആൽവ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പെങ്കടുത്ത് നിരവധി തവണ തടവറകൾക്കുള്ളിലായിട്ടുണ്ട്. ക്വിറ്റിന്ത്യ സമരകാലത്ത് ഭർത്താവുമൊത്ത് ഫോറം എന്ന ആഴ്ചപതിപ്പ് പുറത്തിറക്കി. 'ഹാൾട്ട് ദിസ് മാർച്ച് ടു ദ ഗാലോസ്' എന്ന എഡിറ്റോറിയൽ എഴുതിയതിനെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി.1952ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വയലറ്റ് രാജ്യസഭ ഉപാധ്യക്ഷയുമായി.
ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്യൂണിസ്റ്റുകാരിയാണ് രേണു ചക്രവർത്തി. മഹിള ആത്മരക്ഷാ സമിതി രൂപവത്കരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച രേണു 1952ലും 57ലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.