32 രാജ്യങ്ങൾ, 64 മത്സരങ്ങൾ, എട്ടു സ്റ്റേഡിയങ്ങൾ, കോടിക്കണക്കിന് കാൽപന്താരാധകർ... ഖത്തറിൽ പന്തുരുണ്ടുതുടങ്ങുകയാണ്. വൻകരകളുടെ, രാജ്യാതിർത്തികളുടെ, ദേശ-ഭാഷ വ്യത്യാസങ്ങളുടെ ചരടുകൾ മുറിച്ചുമാറ്റി ലോകം ഒരു പന്തായി മാറുന്ന നിമിഷങ്ങൾ. ആരവങ്ങൾക്കൊപ്പം അറിവിന്റെ 'വെളിച്ച'വുമായി നമുക്കും ചേരാം...
'ഫെഡറേഷൻ ഒാഫ് ഇൻറർനാഷനാലെ ഡെ ഫുട്ബാൾ അസോസിയേഷൻ' എന്ന ഫ്രഞ്ച് പൂർണരൂപത്തിെൻറ ചുരുക്കെഴുത്താണ് ഫിഫ. നിലവിൽ 211 അഫിലിയേറ്റഡ് അംഗങ്ങൾ ഫിഫക്കുണ്ട്. അംഗങ്ങളുടെ എണ്ണത്തിൽ ഐക്യരാഷ്ട്രസഭക്കും മീതെയാണ് ഫിഫ! 1904ൽ ഫ്രാൻസിലെ പാരിസ് ആസ്ഥാനമായി ഏഴു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സംഘടനകൾ യോഗംചേർന്നാണ് ഫിഫ രൂപവത്കരിച്ചത്. റോബെർട്ട് ഗ്യൂറിനായിരുന്നു ആദ്യ പ്രസിഡൻറ്. 1909ൽ ദക്ഷിണാഫ്രിക്ക, 1912ൽ അർജൻറീന, ചിലി, 1913ൽ അമേരിക്ക എന്നീ രാജ്യങ്ങൾകൂടി ചേർന്നതോടെ ഫിഫ ആഗോള സംഘടനയായി വളർന്നുതുടങ്ങി. 1921 മുതൽ 33 വർഷത്തോളം ഫിഫ പ്രസിഡൻറായ ഫ്രഞ്ചുകാരൻ യൂൾറിമെയാണ് സംഘടനയെ വളർത്തിയെടുത്തവരിൽ പ്രധാനി. ലോകകപ്പുകൾ ആരംഭിക്കാൻ മുൻകൈ എടുത്തതും യൂൾറിമെ തന്നെ. സ്വിറ്റ്സർലൻഡിലെ സൂറിക് ആണ് ഫിഫയുടെ ആസ്ഥാനം. ജിേയാനി ഇൻഫൻറീനോയാണ് 2016 മുതൽ ഫിഫയുടെ പ്രസിഡൻറ്.
ഒളിമ്പിക്സ് വേദികളായിരുന്നു കാൽപന്തിന്റെ വിളനിലം. അത് വലിയ വിജയമായതോടെ 1920കളിൽ കാൽപന്തുകളിക്ക് സ്വന്തമായൊരു ലോക വേദിയെന്ന ആശയം ഉദിച്ചുതുടങ്ങി. 1928ൽ ആംസ്റ്റർഡാമിൽ നടന്ന ഫിഫ കോൺഗ്രസ് ലോകകപ്പ് നടത്താൻ ഉറപ്പിച്ചു. ഫിഫ പ്രസിഡന്റ് കൂടിയായ യൂൾറിമെയായിരുന്നു ചുക്കാൻപിടിച്ചത്. 1930 ജൂലൈ 13 മുതൽ 30 വരെ ഉറുഗ്വായിയിലെ മോണ്ടെവിഡിയോയിൽവെച്ച് ടൂർണമെന്റ് നടത്താനായിരുന്നു തീരുമാനം. ഉറുഗ്വായ് തുടർച്ചയായ രണ്ടുതവണ ഒളിമ്പിക്സ് സ്വർണം നേടിയതും അവിടെ സ്വാതന്ത്ര്യത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുന്നതുമാണ് ആതിഥേയരായി ഉറുഗ്വായിയെ തിരഞ്ഞെടുക്കാൻ കാരണം. ലോകകപ്പ് ആശയത്തെ തുടക്കം മുതൽ എതിർത്ത ഇംഗ്ലീഷുകാർക്കൊപ്പം ഇറ്റലി, ജർമനി തുടങ്ങിയ വൻതോക്കുകൾ ലോകകപ്പ് അവഗണിച്ചു. അറ്റ്ലാന്റിക് സമുദ്രം കടന്ന് ഉറുഗ്വായിയിലേക്കുള്ള യാത്ര ചെലവേറിയതാകുമെന്ന് പല യൂറോപ്യൻ രാജ്യങ്ങളും കരുതി.
ബെൽജിയം, ഫ്രാൻസ്, റുമേനിയ, യൂഗോസ്‍ലാവ്യയ എന്നീ നാലു രാജ്യങ്ങൾ മാത്രമാണ് യൂറോപ്പിൽനിന്നുമെത്തിയത്. ആഫ്രിക്കയിൽനിന്നും ഏഷ്യയിൽനിന്നും ഒരു ടീമുമില്ലായിരുന്നു. 13 ടീമുകൾ മത്സരിച്ച പ്രഥമ ലോകകപ്പിൽ കലാശപ്പോരാട്ടത്തിൽ അർജൻറീനയെ പരാജയപ്പെടുത്തി ഉറുഗ്വായ് ജേതാക്കളായി. പിന്നീട് നാലു വർഷങ്ങളുടെ ഇടവേളയിൽ കൃത്യമായി ലോകകപ്പുകൾ ഒരുക്കാൻ തുടങ്ങി. രണ്ടാം ലോകയുദ്ധം കാരണം 1942, 1946 വർഷങ്ങളിൽ ലോകകപ്പ് നടന്നില്ല. വർഷങ്ങൾ കടന്നുപോകുന്തോറും ശക്തിയാർജിച്ചുവരുന്ന ലോകകപ്പ് ഒടുവിൽ ഖത്തറിലെത്തിനിൽക്കുന്നു. യു.എസ്, കാനഡ, മെക്സികോ എന്നിവർ സംയുക്തമായാണ് 2026 ലോകകപ്പ് ഒരുക്കുക.
ലോകകപ്പിന് മൂന്നു വർഷം ബാക്കിയിരിക്കെ 2019 സെപ്റ്റംബർ മൂന്നിന് രാത്രി 8.22നാണ് ഔദ്യോഗിക ചിഹ്നം മിഴിതുറന്നത്. ലോകത്തെ മുഴുവൻ ബന്ധിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്നതിെൻറ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ടാണ് ചിഹ്നം രൂപകൽപന ചെയ്തിരിക്കുന്നത്. ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലും ലോകത്തൊട്ടാകെ 23 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും പ്രദര്ശനം നടന്നു. ഇന്ത്യയില് മുംബൈയിലെ ബാബുല്നാഥ് ജങ്ഷനിലും ലോഗോ അനാവരണം അരങ്ങേറിയിരുന്നു.
ഇതാദ്യമായി എംബ്ലം ത്രിമാന രൂപത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ക്രമത്തിൽ തിരിച്ചുപിടിച്ചാലും വ്യത്യാസം വരില്ലെന്നതിനാൽ ഭൂമിയെയും ഫുട്ബാളിനെയുമാണത് സൂചിപ്പിച്ചിരിക്കുന്നത്. എംബ്ലത്തിലെ ഫുട്ബാൾ രൂപം ജ്യാമിതീയ രൂപത്തിൽ അവതരിപ്പിച്ചതിലും അറബ് സംസ്കാരം നിറഞ്ഞുനിൽക്കുന്നുണ്ട്. എംബ്ലത്തിനടിയിലെ അറബ് കാലിഗ്രഫി രൂപത്തിലെഴുതിയത് ഖശീദ എന്നാണ് വിളിക്കപ്പെടുന്നത്. ലോകകപ്പിെൻറ രൂപത്തെ സൂചിപ്പിക്കുന്ന എംബ്ലത്തിലെ എട്ട് എന്ന സൂചിക ലോകകപ്പ് നടക്കാനിരിക്കുന്ന എട്ടു സ്റ്റേഡിയങ്ങളെ കുറിക്കുമ്പോൾ, അതിലെ എംേബ്രായ്ഡറി അലങ്കാരങ്ങൾ ഖത്തറിെൻറ പൈതൃകത്തിെൻറ ഭാഗമായ ഷാളിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.
'പ്രതിഭയുള്ള കളിക്കാരൻ' എന്നർഥം വരുന്ന ലഈബ് ആണ് ഇൗ ലോകകപ്പിന്റെ ഭാഗ്യമുദ്ര. അറബ് പാരമ്പര്യത്തെയും പൈതൃകത്തെയും മേഖലയുടെ ഫുട്ബാൾ ഉണർവിനെയും ഭാഗ്യമുദ്ര പ്രതിനിധാനം ചെയ്യുന്നു.
2018ൽ വിശ്വമേളക്ക് നിലമൊരുക്കിയ റഷ്യ ഇക്കുറി ലോകകപ്പിനില്ല! യോഗ്യത ലഭിക്കാത്തതുകൊണ്ടാണോ? അല്ല, കാരണമുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ യൂറോപ്യൻ മേഖലയിൽനിന്നുള്ള ഗ്രൂപ് എച്ചിലായിരുന്നു റഷ്യ പന്തുതട്ടിയിരുന്നത്. ഉജ്ജ്വലമായി കളിച്ച റഷ്യ 22 പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമതായിരുന്നു. ഒന്നാമതുള്ള ക്രൊയേഷ്യയുമായുള്ളത് ഒരു പോയന്റിന്റെ വ്യത്യാസം മാത്രം. ലോകകപ്പ് കളിക്കാനുള്ള അവസാന കടമ്പയായ േപ്ലഓഫിലേക്ക് യോഗ്യത നേടുകയും ചെയ്തു.
േപ്ലഓഫിൽ പോളണ്ടുമായി 2021 മാർച്ച് 24നാണ് റഷ്യയുടെ മത്സരം തീരുമാനിച്ചിരുന്നത്. എന്നാൽ, അതിനിടയിൽ യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചു. ഇതോടെ റഷ്യയുടെ േപ്ല ഓഫ് പൂളിലുള്ള ചെക്ക് റിപ്പബ്ലിക്, പോളണ്ട്, സ്വീഡൻ എന്നിവർ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് ഭീഷണിയുയർത്തി. പിന്നാലെ ഫെബ്രുവരി 28ന് റഷ്യയെ സസ്പെൻഡ് ചെയ്യുന്നതായി ഫിഫയും യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനും പ്രഖ്യാപിച്ചു. റഷ്യൻ ക്ലബുകൾക്കും വിലക്കേർപ്പെടുത്തി. ഇത് ഗുണകരമായത് പോളണ്ടിനാണ്. റഷ്യയുമായുള്ള മത്സരത്തിൽ വാക്ഓവർ പ്രകാരം വിജയിച്ച പോളണ്ട് അടുത്ത മത്സരത്തിൽ സ്വീഡനെ പരാജയപ്പെടുത്തി ഖത്തറിലേക്ക് വരവുറപ്പിച്ചു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും യുെക്രയ്ന് പിന്തുണയുമായെത്തിയവരിൽ മുൻനിരയിലുള്ളത് പോളണ്ടിന്റെ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയാണ്. യുെക്രയ്നുമേലുള്ള റഷ്യയുടെ കടന്നുകയറ്റം ആരംഭിച്ചതു മുതൽ ശക്തമായി പ്രതികരിക്കുന്ന ലെവൻഡോവ്സ്കി യുക്രെയ്ൻ പതാക ആംബാൻഡാക്കി കെട്ടിയാണ് ഖത്തറിൽ കളിക്കാനിറങ്ങുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
2010 ലോകകപ്പ്. ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫൊണ്ടേയ്ൻ സ്റ്റേഡിയം. പ്രീക്വാർട്ടർ മത്സരത്തിൽ യൂറോപ്പിലെ വമ്പന്മാരായ ഇംഗ്ലണ്ടും ജർമനിയും ഏറ്റുമുട്ടുന്നു. 20ാം മിനിറ്റിൽ മിറോസ്ലാവ് ക്ലോസെയും 32ാം മിനിറ്റിൽ ലൂക്കാസ് പൊഡോൾസ്കിയും നേടിയ ഗോളുകളിൽ ജർമനി മുന്നിട്ടുനിൽക്കുന്നു. 37ാം മിനിറ്റിൽ മാത്യൂ അപ്സണിന്റെ ഗോളിൽ ഇംഗ്ലണ്ട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. തൊട്ടുപിന്നാലെ പെനാൽറ്റി ബോക്സിൽനിന്ന് ഇംഗ്ലീഷ് മിഡ്ഫീൽഡർ ഫ്രാങ്ക് ലാംപാർഡ് തൊടുത്ത അളന്നുമുറിച്ച ഷോട്ട് ജർമൻ ഗോൾപോസ്റ്റിലിടിച്ച് താഴെ വീണു. സമനില ഗോളെന്ന ആവേശത്തിൽ ഇംഗ്ലീഷ് താരങ്ങൾ ആഹ്ലാദങ്ങൾക്കൊരുങ്ങിയെങ്കിലും റഫറി ലാറിയോണ്ട ഗോൾ അനുവദിച്ചില്ല.
പന്ത് ഗോൾവര കടന്നെന്ന് ടി.വി റീേപ്ലകളിൽ വ്യക്തം. മത്സരത്തിൽ ജർമൻ ടീം 4-1ന് വിജയിച്ചെങ്കിലും ആ ഗോൾ അനുവദിച്ചിരുന്നുവെങ്കിൽ ഫലം ഇങ്ങനെയാകില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇതേതുടർന്ന് വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗോൾ ആണോ എന്ന് നിർണയിക്കുന്ന 'ഗോൾലൈൻ ടെക്നോളജി'യുടെ ആവിർഭാവത്തിലേക്കും സംഭവം വഴിതെളിച്ചു. 1966 ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഇംഗ്ലീഷ് സ്ട്രൈക്കർ ജിയോഫ് ഹസ്റ്റ് നേടിയ ഗോൾ ഗോൾവര കടന്നിട്ടില്ലെങ്കിലും റഫറി അനുവദിച്ചിരുന്നു. 2-2ന് സ്കോർ തുല്യനിലയിൽ നിൽക്കെയാണ് ഇൗ ഗോൾ അനുവദിച്ചത്. മത്സരത്തിൽ ജർമനി 4-2ന് പരാജയപ്പെടുകയും ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരാകുകയും ചെയ്തു. ഇതിന്റെ പകരമായി ഇംഗ്ലണ്ടിന് ലഭിച്ച ശിക്ഷയാണിതെന്നായിരുന്നു ജർമൻ ആരാധകരുടെ വാദം.
കാൽപന്ത് ലോകത്തിന്റെ ഹൃദയത്തിലിപ്പോഴും ആ കൈകളുണ്ട്. 1986 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരം. അർജൻറീനയും ഇംഗ്ലണ്ടും തമ്മിലുള്ള തീതുപ്പും പോരാട്ടം. അർജന്റീനയെ നയിക്കുന്നത് സാക്ഷാൽ ഡീഗോ മറഡോണ.
51ാം മിനിറ്റിൽ ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ മറികടന്ന് മറഡോണ പന്ത് വലയിലെത്തിച്ചു. ഒറ്റനോട്ടത്തിൽ ഹെഡർപോലെയെങ്കിലും കൈകൊണ്ടായിരുന്നു പന്ത് തട്ടിയതെന്നതിന് ടി.വി റീേപ്ലകൾ സാക്ഷി. പരാതിയുമായി ഇംഗ്ലീഷുകാർ സമീപിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഏതാനും മിനിറ്റുകൾക്കുശേഷം മറ്റൊരു മനോഹര ഗോൾകൂടി നേടി മറഡോണ വാഴ്ത്തപ്പെട്ടവനായി. ഗാരി ലിനേക്കറിലൂടെ ഇംഗ്ലണ്ട് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം 2^1ന് തോറ്റു. മറഡോണയുടെ കൈകൊണ്ടുള്ള സമർഥമായ കബളിപ്പിക്കലിനെ ലോകം 'ദൈവത്തിെൻറ കൈ' എന്നു വിളിച്ചെങ്കിലും തങ്ങൾക്ക് പുറത്തേക്കുള്ള വഴിതെളിച്ച ആ ഗോൾ ഇംഗ്ലീഷുകാർക്ക് 'ചെകുത്താന്റേതായി'. ഇത്തരം കബളിപ്പിക്കലും റഫറിയുടെ പിഴവുകളുമൊന്നും ഇപ്പോൾ നടക്കില്ല. അതിനായി വാർ (Video assistant referee) സിസ്റ്റം ഫിഫ നടപ്പാക്കിയിട്ടുണ്ട്.
ഫുട്ബാൾ ലോകകപ്പ് ഇന്ത്യക്കിന്നും സ്പർശിക്കാനാകാത്ത ഉയരത്തിലാണ്. യോഗ്യത റൗണ്ടെന്ന കടമ്പയിൽ ആദ്യമേ തട്ടിവീഴുന്നവാണ് ഇന്ത്യ. ആ ഇന്ത്യക്ക് ഒരു ലോകകപ്പ് കളിക്കാൻ ഫിഫയുടെ ക്ഷണമുണ്ടായിരുന്നുവെന്നത് അവിശ്വസനീയമായേക്കാം അല്ലേ? 1950ലെ ബ്രസീൽ ലോകകപ്പിലായിരുന്നു അത്. പല കാരണങ്ങളാൽ പല ടീമുകളും ലോകകപ്പിൽനിന്ന് പിൻവലിഞ്ഞ സാഹചര്യത്തിലായിരുന്നു അത്. എന്നാൽ, ലോകകപ്പിൽനിന്നു പിന്മാറുന്നതായി ഇന്ത്യ പ്രഖ്യാപിച്ചു. ബൂട്ടില്ലാതെ കളിക്കാൻ ഫിഫ അനുവദിക്കാത്തതാണ് ഇന്ത്യയുടെ മോഹങ്ങൾ കരിച്ചുകളഞ്ഞതെന്ന 'കഥ' എല്ലാവർക്കും പരിചിതമായിരിക്കാം. എന്നാൽ, വലിയ സാമ്പത്തികച്ചെലവും പരിശീലന സൗകര്യങ്ങളൊന്നുമില്ലാത്തതിനാൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് ഇന്ത്യയെ ലോകകപ്പിനയക്കാൻ വലിയ താൽപര്യമില്ലായിരുന്നു എന്നതാണ് യാഥാർഥ്യം. വലിയ സുവർണാവസരം മുന്നിൽ ലഭിച്ചിട്ടും അത് തട്ടിത്തെറിപ്പിച്ചതെന്തിനെന്ന വലിയ ചോദ്യം ഇന്നും അജ്ഞാതമാണ്. 1956ലെ മെൽബൺ ഒളിമ്പിക്സ് ഫുട്ബാളിൽ നാലാംസ്ഥാനം സ്വന്തമാക്കിയതാണ് ഇന്ത്യയുടെ ശ്രദ്ധേയനേട്ടം. നാലു ഗോളുകളുമായി ഇന്ത്യൻ താരം നെവില്ലെ ഡിസൂസ ഒളിമ്പിക്സിലെ ടോപ് സ്കോറർ സ്ഥാനം പങ്കിട്ടിരുന്നു.
യൂറോപ്പ് -ജർമനി, ഡെന്മാർക്, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്െപയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, പോർചുഗൽ, പോളണ്ട്, വെയ്ൽസ്
വടക്ക്-മധ്യേ അമേരിക്ക & കരീബിയൻ -കാനഡ. യു.എസ്, മെക്സികോ, കോസ്റ്ററീക
തെക്കേ അമേരിക്ക -ബ്രസീൽ, അർജന്റീന, എക്വഡോർ, ഉറുഗ്വായ്
ആഫ്രിക്ക -സെനഗാൾ, ഘാന, തുനീഷ്യ, മൊറോക്കോ, കാമറൂൺ
ഏഷ്യ -ഖത്തർ, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി അറേബ്യ
ഓഷ്യാനിയ
ആസ്ട്രേലിയ
ആതിഥേയർ: ഉറുഗ്വായ്
പെങ്കടുത്ത രാജ്യങ്ങൾ: 13
ജേതാക്കൾ: ഉറുഗ്വായ്
റണ്ണേഴ്സ്അപ്: അർജൻറീന
ടോപ് സ്കോറർ: ഗില്ലർമോ സ്റ്റബിൽ (അർജൻറീന) 8 ഗോൾ
ബെസ്റ്റ് െപ്ലയർ: േജാസ് നസാസി (ഉറുഗ്വായ്)
ആതിഥേയർ: ഇറ്റലി
പെങ്കടുത്ത രാജ്യങ്ങൾ: 16
ജേതാക്കൾ: ഇറ്റലി
റണ്ണേഴ്സ്അപ്: ചെക്കോേസ്ലാവാക്യ
ബെസ്റ്റ് െപ്ലയർ: ഗിസപ്പോ മിയാസ (ഇറ്റലി)
ടോപ് സ്കോറർ: ഒാൾഡ്റിച് നെജഡ്ലി (ചെക്കോേസ്ലാവാക്യ) 5 ഗോൾ
ആതിഥേയർ: ഫ്രാൻസ്
പെങ്കടുത്ത രാജ്യങ്ങൾ: 15
ജേതാക്കൾ: ഇറ്റലി
റണ്ണേഴ്സ്അപ്: ഹംഗറി
ബെസ്റ്റ് െപ്ലയർ: ലിയോണിഡാസ് (ബ്രസീൽ)
ടോപ് സ്കോറർ: ലിയോണിഡാസ് (ബ്രസീൽ) 7 ഗോൾ
1942, 1946 വർഷങ്ങളിൽ രണ്ടാം ലോകയുദ്ധം കാരണം ലോകകപ്പ് നടന്നില്ല.
ആതിഥേയർ: ബ്രസീൽ
പെങ്കടുത്ത രാജ്യങ്ങൾ: 13
ജേതാക്കൾ: ഉറുഗ്വായ്
റണ്ണേഴ്സ്അപ്: ബ്രസീൽ
ബെസ്റ്റ് െപ്ലയർ: സിസീന്യോ (ബ്രസീൽ)
ടോപ് സ്കോറർ: അഡമിർ മാർക്വസ് (ബ്രസീൽ) 8 ഗോൾ
ആതിഥേയർ: സ്വിറ്റ്സർലൻഡ്
പെങ്കടുത്ത രാജ്യങ്ങൾ: 16
ജേതാക്കൾ: പശ്ചിമ ജർമനി
റണ്ണേഴ്സ്അപ്: ഹംഗറി
ബെസ്റ്റ് െപ്ലയർ: ഫെറങ്ക് പുഷ്കാസ് (ഹംഗറി)
ടോപ് സ്കോറർ: സാൻഡർ കോസിസ് (ഹംഗറി) 8 ഗോൾ
ആതിഥേയർ: സ്വീഡൻ
പെങ്കടുത്ത രാജ്യങ്ങൾ: 16
ജേതാക്കൾ: ബ്രസീൽ
റണ്ണേഴ്സ്അപ്: സ്വീഡൻ
ബെസ്റ്റ് െപ്ലയർ: ദീദി (ബ്രസീൽ)
ടോപ് സ്കോറർ: ജസ്റ്റ് േഫാെണ്ടയ്ൻ (ഫ്രാൻസ്) 13 ഗോൾ
ആതിഥേയർ: ചിലി
പെങ്കടുത്ത രാജ്യങ്ങൾ: 16
ജേതാക്കൾ: ബ്രസീൽ
റണ്ണേഴ്സ്അപ്: ചെക്കോേസ്ലാവാക്യ
ബെസ്റ്റ് െപ്ലയർ: ഗരിഞ്ച (ബ്രസീൽ)
ടോപ് സ്കോറർ: അഞ്ചോളം പേർ നാലു ഗോളുമായി പങ്കിട്ടു.
ആതിഥേയർ: ഇംഗ്ലണ്ട്
പെങ്കടുത്ത രാജ്യങ്ങൾ: 16
ജേതാക്കൾ: ഇംഗ്ലണ്ട്
റണ്ണേഴ്സ്അപ്: പശ്ചിമ ജർമനി
ബെസ്റ്റ് െപ്ലയർ: ബോബി ചാൾട്ടൻ (ഇംഗ്ലണ്ട്)
ടോപ് സ്കോറർ: യൂസേബിയോ (പോർചുഗൽ) 9 ഗോൾ
ആതിഥേയർ: മെക്സിേകാ
പെങ്കടുത്ത രാജ്യങ്ങൾ: 16
ജേതാക്കൾ: ബ്രസീൽ
റണ്ണേഴ്സ്അപ്: ഇറ്റലി
ബെസ്റ്റ് െപ്ലയർ: പെലെ (ബ്രസീൽ)
ടോപ് സ്കോറർ: ഗെർഡ് മുള്ളർ (പശ്ചിമ ജർമനി) 10 ഗോൾ
ആതിഥേയർ: ജർമനി
പെങ്കടുത്ത രാജ്യങ്ങൾ: 16
ജേതാക്കൾ: പശ്ചിമ ജർമനി
റണ്ണേഴ്സ്അപ്: നെതർലൻഡ്സ്
ബെസ്റ്റ് െപ്ലയർ: യൊഹാൻ ക്രൈഫ് (നെതർലൻഡ്സ്)
ടോപ് സ്കോറർ: ലാറ്റോ (േപാളണ്ട്) 7 ഗോൾ
ആതിഥേയർ: അർജൻറീന
പെങ്കടുത്ത രാജ്യങ്ങൾ: 16
ജേതാക്കൾ: അർജൻറീന
റണ്ണേഴ്സ്അപ്: നെതർലൻഡ്സ്
ബെസ്റ്റ് െപ്ലയർ: മാരിയോ കെംപസ് (അർജൻറീന)
ടോപ് സ്കോറർ: മാരിയോ കെംപസ് (അർജൻറീന) 7 ഗോൾ
ആതിഥേയർ: സ്പെയിൻ
പെങ്കടുത്ത രാജ്യങ്ങൾ: 24
ജേതാക്കൾ: ഇറ്റലി
റണ്ണേഴ്സ്അപ്: പശ്ചിമ ജർമനി
ഗോൾഡൻ ബാൾ: പൗളോ റോസി (ഇറ്റലി)
ഗോൾഡൻ ബൂട്ട്: പൗളോ റോസി (ഇറ്റലി) 6 ഗോൾ
ആതിഥേയർ: മെക്സികോ
പെങ്കടുത്ത രാജ്യങ്ങൾ: 24
ജേതാക്കൾ: അർജൻറീന
റണ്ണേഴ്സ്അപ്: പശ്ചിമ ജർമനി
ഗോൾഡൻ ബാൾ: ഡീഗോ മറഡോണ (അർജൻറീന)
ഗോൾഡൻ ബൂട്ട്: ഗാരി ലിനേക്കർ (ഇംഗ്ലണ്ട്) 6 ഗോൾ
ആതിഥേയർ: ഇറ്റലി
പെങ്കടുത്ത രാജ്യങ്ങൾ: 24
ജേതാക്കൾ: പശ്ചിമ ജർമനി
റണ്ണേഴ്സ്അപ്: അർജൻറീന
ഗോൾഡൻ ബാൾ: സാൽവതോർ ഷില്ലാറ്റി (ഇറ്റലി)
ഗോൾഡൻ ബൂട്ട്: സാൽവതോർ ഷില്ലാറ്റി (ഇറ്റലി) 6 ഗോൾ
ആതിഥേയർ: യു.എസ്.എ
പെങ്കടുത്ത രാജ്യങ്ങൾ: 24
ജേതാക്കൾ: ബ്രസീൽ
റണ്ണേഴ്സ്അപ്: ഇറ്റലി
ഗോൾഡൻ ബാൾ: റൊമാരിയോ (ബ്രസീൽ)
ഗോൾഡൻ ബൂട്ട്: ഹ്രിസ്റ്റോ സ്റ്റോയ്കോവ് (ബൾഗേറിയ), ഒലങ്ക് സാലേങ്കാ (റഷ്യ) 6 ഗോൾ
ആതിഥേയർ: ഫ്രാൻസ്
പെങ്കടുത്ത രാജ്യങ്ങൾ: 32
ജേതാക്കൾ: ഫ്രാൻസ്
റണ്ണേഴ്സ്അപ്: ബ്രസീൽ
ഗോൾഡൻ ബാൾ: റൊണാൾഡോ (ബ്രസീൽ)
ഗോൾഡൻ ബൂട്ട്: ഡോവർ സൂക്കർ (ക്രൊയേഷ്യ) 6 ഗോൾ
ആതിഥേയർ: ദക്ഷിണ കൊറിയ^ജപ്പാൻ
പെങ്കടുത്ത രാജ്യങ്ങൾ: 32
ജേതാക്കൾ: ബ്രസീൽ
റണ്ണേഴ്സ്അപ്: ജർമനി
ഗോൾഡൻ ബാൾ: ഒളിവർ ഖാൻ (ജർമനി)
ഗോൾഡൻ ബൂട്ട്: റൊണാൾഡോ (ബ്രസീൽ) 8 ഗോൾ
ആതിഥേയർ: ജർമനി
പെങ്കടുത്ത രാജ്യങ്ങൾ: 32
ജേതാക്കൾ: ഇറ്റലി
റണ്ണേഴ്സ്അപ്: ഫ്രാൻസ്
ഗോൾഡൻ ബാൾ: സിനദിൻ സിദാൻ (ഫ്രാൻസ്)
ഗോൾഡൻ ബൂട്ട്: മിറോസ്ലാവ് േക്ലാസെ (ജർമനി) 5 ഗോൾ
ആതിഥേയർ: ദക്ഷിണാഫ്രിക്ക
പെങ്കടുത്ത രാജ്യങ്ങൾ: 32
ജേതാക്കൾ: സ്പെയിൻ
റണ്ണേഴ്സ്അപ്: നെതർലൻഡ്സ്
ഗോൾഡൻ ബാൾ: ഡീഗോ ഫോർലാൻ (ഉറുഗ്വായ്)
ഗോൾഡൻ ബൂട്ട്: തോമസ് മുള്ളർ (ജർമനി) 5 ഗോൾ
ആതിഥേയർ: ബ്രസീൽ
പെങ്കടുത്ത രാജ്യങ്ങൾ: 32
ജേതാക്കൾ: ജർമനി
റണ്ണേഴ്സ്അപ്: അർജൻറീന
ഗോൾഡൻ ബാൾ: ലയണൽ മെസ്സി (അർജൻറീന)
ഗോൾഡൻ ബൂട്ട്: ജെയിംസ് റോഡിഗ്രസ് (കൊളംബിയ) 6 ഗോൾ
ആതിഥേയർ: റഷ്യ
പെങ്കടുത്ത രാജ്യങ്ങൾ: 32
ജേതാക്കൾ: ഫ്രാൻസ്
റണ്ണേഴ്സ്അപ്: ക്രൊയേഷ്യ
ഗോൾഡൻ ബാൾ: ലൂക്ക മോഡ്രിച് (ക്രൊയേഷ്യ)
ഗോൾഡൻ ബൂട്ട്: ഹാരി കെയ്ൻ (ഇംഗ്ലണ്ട്) 6 ഗോൾ
(ചിത്രീകരണം: വി.ആർ. രാഗേഷ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.